ജി.എം.വി. എൽ.പി.എസ് വർക്കല/എന്റെ ഗ്രാമം
വർക്കല
തിരുവനന്തപുരം ജില്ലയിലെ ഒരു നഗരസഭയും താലൂക്ക് ആസ്ഥാനവുമാണ് വർക്കല. തിരുവനന്തപുരം നഗരത്തിൽ നിന്നും 40 കിലോമീറ്ററും തുറമുഖ നഗരമായ കൊല്ലത്ത് നിന്നും 26 കിലോമീറ്ററും മാറി തിരുവനന്തപുരം - കൊല്ലം തീരദേശ ഹൈവേയിലാണ് വർക്കല സ്ഥിതിചെയ്യുന്നത്.
ഭൂമിശാസ്ത്രം
ഭൂമിശാസ്ത്രപരമയി തീരമാണെങ്കിലും കടലിന് അടുത്ത് കിടക്കുന്ന പ്രദേശം ഒഴിച്ച് ബാക്കി സ്ഥലങ്ങൾക്ക് മദ്ധ്യകേരളത്തിൻറെ ഭൂപ്രകൃതിയാണ് .ഉയർന്ന കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞതാണ് വർക്കല ഭൂപ്രദേശം
വർക്കല പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- റെയിൽവേ സ്റ്റേഷൻ
ആരാധനാലയങ്ങൾ
- ജനാർദ്ദനസ്വാമി ക്ഷേത്രം
- ശിവഗിരി തീർത്ഥാടന കേന്ദ്രം
പ്രമുഖ വ്യക്തികൾ
ശ്രീ നാരായണ ഗുരു -1904ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു. ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വർക്കലയിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിൽ അമ്പലങ്ങൾ നിർമ്മിച്ചു. ഒരു ക്ഷേത്രം നിർമ്മിച്ചു ശിവപാർവതിമാരെ അദ്ദേഹം വർക്കലയിലെ ശിവഗിരിയിൽ പ്രതിഷ്ഠ നടത്തി. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ആശ്രമത്തിന് ശിവഗിരി എന്ന പേര് ഉണ്ടാകാൻ കാരണം. സാധാരണ ക്ഷേത്രങ്ങളിലേതുപോലെ അഭിഷേകം, നിവേദ്യം തുടങ്ങിയവ ഇവിടെ പതിവില്ല. 1912-ൽ ശിവഗിരിയിൽ വിദ്യാ ഭഗവതിയായ സരസ്വതി ദേവിക്ക് വേണ്ടി ഒരു ശാരദാക്ഷേത്രവും നിർമ്മിച്ചു.
മുങ്കുഴി മാധവൻ
വെട്ടൂർ നാരായണൻ വൈദ്യർ
എൻ.കുഞ്ഞുരാമൻ
കൊച്ചു കൃഷ്ണൻ