ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/അക്ഷരവൃക്ഷം/രക്ഷകനാകുന്ന ശുചിത്വം

രക്ഷകനാകുന്ന ശുചിത്വം

അദൃശ്യനായ ഒരു കുഞ്ഞൻ വൈറസ് മുമ്പൊന്നുമില്ലാത്ത വിധമാണ് ലോകത്തെ മാറ്റിക്കളഞ്ഞത്. അതുണ്ടാക്കിയ നഷ്ടവും നാശവും ഭയവും അകൽച്ചയും നാം ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ . .. ഈ സമയത്ത് ശുചിത്വം രോഗപ്രതിരോധം എന്ന വിഷയം വളരെ പ്രസക്തമായ ഒന്നാണ് . മനുഷ്യനെ സംബന്ധിച്ചിടത്തോളം വ്യക്തിശുചിത്വവും പരിസരശുചിത്വവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഓരോ വ്യക്തിയിലൂടെ തന്നെയാണ് ശുചിത്വ പൂർണമായ സമൂഹത്തെയും സംസ്കാരത്തെയും നമുക്ക് വാർത്തെടുക്കാൻ സാധ്യമാവുന്നത്. മനശാസ്ത്ര വിദഗ്ദ്ധന്മാർ 2015-ൽ ലണ്ടൻ ആസ്പദമാക്കി നടത്തിയ പഠനത്തിൽ അടുക്കും ചിട്ടയുമില്ലാത്ത വീട്ടുസാഹചര്യങ്ങൾ മാനസിക പിരിമുറുക്കത്തിന് കാരണമാകുന്നുണ്ട് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് . രോഗപ്രതിരോധ ശേഷി കൂടിയ തലമുറയെ സൃഷ്ടിച്ചെടുക്കാൻ ഉള്ള മാർഗ്ഗങ്ങളിൽപെട്ടതാണ് ശുചിത്വവും. "നിങ്ങളുടെ പരിസ്ഥിതി ശുദ്ധമാകുമ്പോൾ നിങ്ങൾക്ക് സന്തോഷവും പ്രചോദനവും അനുഭവപ്പെടും". Laila Gifty

	ചൈനയിലെ വുഹാനിൽ നിന്ന് ഉദ്ഭവിച്ച കോവിഡ് 19 എന്ന മഹാമാരിക്കെതിരെ ലോക ഭരണാധികാരികൾ ഒന്നടങ്കം പറയുന്നത് ശുചിത്വ പൂർണമായ ചുറ്റുപാട് നിലനിർത്താനാണ്.  ഒരു ജലദോഷം പോലെ കൊറോണ കടന്നു പോകും എന്നാണ് രണ്ടുമാസം മുമ്പ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. അമേരിക്ക ഇപ്പോൾ തെരുവിലും വീട്ടിലും മരിച്ചു കിടക്കുന്നവരുടെ മൃതദേഹങ്ങൾ കൂട്ടമായി കുഴിച്ചു മൂടുകയാണ് . ഇതുവരെ അരലക്ഷത്തോളം മരണങ്ങൾ. ഏഴ് ലക്ഷത്തോളം രോഗികൾ. ഇനിയുമെത്ര....??? ഈ അവസരം പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം എന്നതിന്റെ പ്രാധാന്യം നമ്മെ പഠിപ്പിക്കുന്നു. 

മഹാമാരിപടർന്നു കൊണ്ടിരിക്കുന്ന ഏഷ്യയിലെ നാലാമത്തെ രാഷ്ട്രമായി കഴിഞ്ഞു നമ്മുടെ ഇന്ത്യ. എന്നിരുന്നാലും ഐക്യത്തിന്റെയും ശുചിത്വത്തിന്റെയും ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ കൊണ്ട് രോഗമുക്ത എണ്ണത്തിൽ നമ്മുടെ കൊച്ചു കേരളം മുൻപന്തിയിൽ തന്നെയാണ് . സാമൂഹിക ശുചിത്വത്തിലൂടെ തന്നെയാണ് നിപയേയും കേരളം അതിജീവിച്ചത് . ഇതിലൂടെ രോഗപ്രതിരോധത്തിന് പരിസര ശുചിത്വവും വ്യക്തി ശുചിത്വവും അനിവാര്യമാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ആരോഗ്യപരമായ അതിജീവനത്തിന് ഓരോ വ്യക്തിയും കരുതലാവേണ്ടതാണ് തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് . പറമ്പിൽ കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങളെല്ലാം നിർമാർജ്ജനം ചെയ്തുവെന്ന് നാം ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതുണ്ട് .ഈ ലോക്ഡൗൺ സാഹചര്യത്തിൽ ഇത്തരം കാര്യങ്ങൾ ജനങ്ങൾക്ക് ഏറെ പ്രായോഗികമാക്കാവുന്നതാണ്. ഉത്കൃഷ്ടചിന്തകൾ കൊണ്ട് ഭാവനകളെ നവീകരിച്ചു കൊണ്ടുള്ള ശുചിത്വപൂർണവും പ്രതിരോധ പൂർണവുമായ നന്മയാർന്ന നല്ല നാളുകളെ സ്വപ്നം കാണുന്നു...

സഫീന പി
9 A ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണ്, മലപ്പുറം,
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം