ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/അക്ഷരവൃക്ഷം/ഭയമല്ല ശുചിത്വമാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല ശുചിത്വമാണ് വേണ്ടത്

മനുഷ്യനെ വേട്ടയാടുന്ന പകർച്ചവ്യാധികളെ തുരത്താൻ മനുഷ്യന്റെ കയ്യിലുള്ള ആയുധമാണ് ശുചിത്വം. വ്യക്തിശുചിത്വം പരിസരശുചിത്വം അങ്ങനെ നിരവധി തലങ്ങളിൽ നാം ശുചിത്വം പാലിക്കേണ്ടതുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലീ രോഗങ്ങളെയും തുരത്താൻ കഴിയും. ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ കഴുകുന്നതിലൂടെ വയറിളക്കം, വിര, കുമിൾ തുടങ്ങിയ ചെറിയ രോഗങ്ങൾ മുതൽ ഇന്ന് മനുഷ്യനെ മനുഷ്യനിൽനിന്ന് പിരിപ്പിച്ച കൊറോണ വരെയുള്ള വലിയ രോഗങ്ങളെയും തുരത്താം. പൊതുസ്ഥലങ്ങളിൽ വായുവിലേക്ക് സ്വതന്ത്രമായി ചുമയ്ക്കാതിരിക്കുക, ചുമയ്ക്കുമ്പോൾ തൂവാല കൊണ്ട് വായും മൂക്കും പൊത്തുക തുടങ്ങിയ കാര്യങ്ങൾ കൊണ്ടും പൊതുസ്ഥലങ്ങളിൽ സമ്പർക്തം ചെലുത്തിയാൽ കയ്യും മുഖവും കഴുകൽ കൊണ്ടും ‍നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുന്നത് കൊണ്ടും നമ്മുടെ ജീവന് തന്നെ ഭീഷണിയാവുന്ന മഹാമാരികളെ തടയാം. നാം നിസ്സാരമായി കാണുന്ന ജലത്തിനുവരെ രോഗങ്ങളെ തടയാൻ കഴിയും . ദിവസവും എട്ട് ലിറ്റർ വെള്ളം കുടിക്കുക ശരീരത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ പുറത്തു കളയാൻ ഇതു സഹായിക്കും. പകർച്ചവ്യാധികൾ ഉള്ളവർ വീട്ടിൽതന്നെ ഇരിക്കുക. പൊതു സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നതിനു മുൻപ് താൻ കാരണം ഒരു സമൂഹത്തിന് രോഗം പകരരുതെന്ന് ചിന്തിക്കുക.

നമ്മൾ അതിജീവിക്കും

BREAK THE CHAIN

ഫൈസാൻ അഹമ്മദ്
9A ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ, വേങ്ങര, മലപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം