ജി.എം.വി.എച്ച്.എസ്.എസ്. നിലമ്പൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ഒരു ഐസലേഷൻ വാർഡിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ ഒരു ഐസലേഷൻ വാർഡിൽ...

അലയടിച്ചുയരുന്ന കടൽ പോലെ
കാറ്റിനോടിത്തിരി കിന്നാര മായ്
ആരോ വരുന്നുവെൻ മധു നുകരാൻ
ഉശസ്സിലെ കാറ്റിന്റെ വഴി തടയാൻ
വിലങ്ങണിയിച്ച ശിരസ്സുമേന്തി
നടന്നകലും നിഴൽപാതയും
അറിയാം എവിടെയോ എത്തിയെന്ന്
ചുറ്റുമതിലാൽ അകപ്പെട്ട ഗോപുരത്തിൽ
തിണ്ണയിലുണ്ടൊരുപാടു കിനാവുകൾ
താനേ കഥ പറയും നോവുമായി
ഓട്ടക്കലത്തിലേക്കിറ്റി വീഴും
തെളിനീരിന്നുമുണ്ടൊരു കഥ പറയാൻ
ആരാരുമില്ലാതെ നോക്കുകുത്തീ
തൻ വ്യാകുലതകൾ കുറിച്ചു വച്ചു
ആർക്കാനുമെന്നോണം;
ആർക്കാനും വേണ്ടിയോ
എന്തേ പായുന്നു രാപകലുകൾ?
എത്തി നോക്കാനൊരിടമില്ലെവിടെയും
ചുറ്റുമതിലാൽ ബന്ധസ്ഥനായ്
മാലാഖമാരെപ്പോൽ ചുറ്റിലും നഴ്സുമാർ
നാനായിടത്തും പാറിയെത്തും
ഭയപ്പെടേണ്ടതില്ല നാം
പ്രതിരോധം തീർക്കാം
ജാഗ്രത മതി!

ഹഷീം മുഹമ്മദ്. ബി
10 B ജി.എം.വി.എച്ച്.എസ്.എസ്. നിലമ്പൂർ
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത