ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയിൽ 22.ാംവാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂൾ 1949ലാണ് ഈവിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്.കുന്ദമംഗലത്ത് പ്രവർത്തിച്ചിരുന്ന മാപ്പിള എലമെന്ററി സ്ക്കൂൾ വെണ്ണക്കാട് മദ്രസബസാറിലേക്ക് മാററി സ്ഥാപിക്കുകയായിരുന്നു.പരേതനായ കെ.സി.തറുവയ്ക്കട്ടി ഹാജിയാണ് സ്ക്കൂൾനിർമ്മിക്കുന്നതിനാവശ്യമായ കെട്ടിടം നിർമ്മിച്ചു നൽകിയത്.1949 ഏപ്രിൽ 3 നാണ് സ്ക്കൂൾ ഇവിടെ പ്രവർത്തനം ആരംഭിച്ചത്.ശ്രീ.മൂനമണ്ണിൽ രാമൻകുട്ടിയാണ് സ്ക്കൂൾ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പറുകാരൻ.പരേതനായ പിലാത്തോട്ടത്തിൽ സീതി മാസ്റ്ററായിരുന്നു ആദ്യ പ്രധാനാധ്യാപകൻ.
ആരംഭത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ.പി.സ്ക്കൂളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്.1983 ലാണ് യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടത്. കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ P.W.D യുടെ കൈവശമായിരുന്ന വെണ്ണക്കാട്ടിലെ ബംഗ്ലാവ് നിലനിന്നിരുന്ന സ്ഥലം പരേതനായ പി.ടി.മൊയ്തീൻ കുട്ടി ഹാജിയുടെയും മറ്റും ശ്രമഫലമായി വിദ്യാഭ്യാസ വകുപ്പിന് വിട്ടു കിട്ടുകയും യു.പി.ക്ലാസ്സുകൾ വെണ്ണക്കാട്ടിൽ പി.ടി.എ.നിർമിച്ചു നൽകിയ കെട്ടിടത്തിൽ ആരംഭിക്കുകയും ചെയ്തു.തുടക്കത്തിൽ 3അധ്യാപകരും 70ഒാളം കുട്ടികളുമാണ് ഉണ്ടായിരുന്നത്.പില്ക്കാലത്ത് സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയത്തിൽപഠിച്ചിട്ടുണ്ട്.അമേരിക്കയിൽ ശാസ്ത്ര ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ.സി.ബാലൻഇവരിൽ പ്രമുഖനാണ്.
മദ്രസാബസാറിലും വെണ്ണക്കാട്ടിലുമായി സ്ക്കൂൾ പ്രവർത്തിച്ചിരുന്നതിനാൽ ഭരണപരമായ ചില പ്രയാസങ്ങൾ നേരിട്ടിരുന്നു. എന്നാൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടായതോടെ സ്കൂൾ മൊത്തമായി വെണ്ണക്കാട്ടിലേക്ക് മാറ്റപ്പെട്ടു.