ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെണ്ണക്കാട്, കൊടുവള്ളി

കോഴിക്കോട് പട്ടണത്തിൽനിന്നും 20 കി.മി കിഴക്കുമാറി ദേശീയ പാത 212 ൽ പൂനൂർ പുഴയോട് ചേർന്ന് വെണ്ണാക്കാട് സ്ഥിതി ചെയ്യുന്നു. പൂനൂർ പുഴ, വെണ്ണക്കാട് മല, പരോപഞ്ഞി, നെടുമല,വരും കാല എന്നീ പ്രദേശങ്ങൾ വെണ്ണക്കാടിൻ്റെ അതിർത്തി നിർണ്ണയിക്കുന്നു.കൊടുവള്ളി പഞ്ചായത്തിൻ്റെ 21,22 വാർഡുകളായി വെണ്ണക്കാടു പ്രദേശം വ്യാപിച്ചുകിടക്കുന്നു. ദേശീയപാതയുടെ പടിഞ്ഞാറൂവശം പുന്നൂർ പുഴയുടെ തീരം വളരെ ജനസാന്ദ്രത നിറഞ്ഞതാണ്. കിഴക്കൂഭാഗം പൂർണമായും കുന്നിൻ പ്രദേശമാണ്. പുഴയോട് ചേർന്ന പ്രദേശത്ത് മുമ്പ് വയലുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

പ്രാദേശിക ചരിത്രം

ടിപ്പുവിൻ്റെ പടയോട്ടകാലത്ത് ഒരു പ്രധാനകേന്ദ്രമായിരുന്നു വെണ്ണക്കാട്. ഇന്ന് സ്കൂൾ നിൽകുന്ന സ്ഥലം ഒരു ഔട്ട്പോസ്റ്റ് ഉണ്ടായിരുന്നു എന്ന് പൂർവികർ പറയപ്പെടുന്നു .

പ്രധാന പൊതു സ്ഥാപനങ്ങൾ.

  • അങ്കണവാടി
  • കിംസ് ഹോസ്പിറ്റൽ
ആരാധനാലയങ്ങൾ
  • വെണ്ണക്കാട് മസ്ജിദ്
  • വരുംകാല ശ്രീ ഭഗവതിക്കാവ്

ചിത്രശാല