ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക, ശാസ്ത്രപഠനം  രസകരവും ആസ്വാദ്യകരവും ആക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നു.വിവിധ ഉപജില്ല -ജില്ലാ തല മത്സരങ്ങളിൽ ഇവിടത്തെ കുട്ടികൾ പങ്കെടുക്കുകയും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. 2021-22 വർഷത്തിൽ  സയൻസ് ക്ലബ്ബിന്റെ അധ്യാപക പ്രതിനിധി ആയി ശ്രീമതി. റജീന ടീച്ചറെ തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ ഉദ്ഘാടനം ' ശ്രീ. നാസ ഗഫൂർ സർ ' (നാസയുട മീഡിയ റിസോഴ്സ് സെന്റർ അംഗം) നിർവ്വഹിച്ചു. ചാന്ദ്രദിനത്തിൽ ഗൂഗിൾ മീറ്റ് വഴി ആണ് ഉദ്ഘാടനം നടത്തിയത് . എല്ലാ മാസവും രണ്ട് തവണ ക്ലബ്‌ യോഗങ്ങൾ നടത്തുന്നു.മികച്ച രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നു.

പ്രവർത്തനങ്ങൾ

1. ദിനാചരണങ്ങൾ

എ. ലോകപരിസ്ഥിതി ദിനം.

▪️LP തലം - വൃക്ഷതൈകൾ നട്ട് ഫോട്ടോ അയക്കൽ , പരിസ്ഥിതി ഗാനാലാപനം.

▪️UP തലം - ക്വിസ്, പോസ്റ്റർ നിർമ്മാണം.

ബി. ലോകസമുദ്രദിനം.

▪️സമുദ്രമലിനീകരണം ഉയർത്തുന്ന വെല്ലുവിളികൾ, അവ ഉണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ക്ലാസ്സ്‌ - റജീന ടീച്ചർ നിർമ്മിച്ച വീഡിയോ ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.

▪️ഈ വിഷയത്തെ കുറിച്ച് 'കുറിപ്പ് തയ്യാറാക്കൽ' മത്സരം നടത്തി.

സി . ചാന്ദ്രദിനം.

▪️NASA ഗഫൂർ സാറിന്റെ ക്ലാസ്സ്‌ - ഗൂഗിൾ മീറ്റ് വഴി.

▪️ക്വിസ് - മത്സരവിജയികൾക്ക് ഗഫൂർ സാറുമായി സംവദിക്കാൻ അവസരം നൽകി.

▪️'എന്റെ വീട്ടിൽ ഒരു റോക്കറ്റ്' - പാഴ് വസ്തുക്കൾ ഉപയോഗിച്ച് റോക്കറ്റ് നിർമ്മാണം.

ഡി. ദേശീയ പക്ഷി നിരീക്ഷണദിനം.

▪️വിവിധ പക്ഷികളുടെ ചിത്രങ്ങളും വിവരണങ്ങളും- പ്രദർശനം.

▪️പതിപ്പ് നിർമാണം.

▪️ഡോക്യുമെന്ററി പ്രദർശനം.

2. Lab at home-

വീട്ടിൽ തന്നെ ഒരു പരീക്ഷണശാല ഒരുക്കുന്നതിനു ആവശ്യമായ സാധനങ്ങൾ ശേഖരിക്കുകയും അവ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

3. രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ.

ക്വിസ് മത്സരത്തിൽ മാസ്റ്റർ. സഞ്ജയ് ദേവ് സബ് ജില്ലാ തലത്തിൽ മത്സരിച്ചു.

4.ശാസ്ത്രരംഗം

2021-22 വർഷത്തിൽ ശാസ്ത്രരംഗത്തിന്റെ കീഴിൽ വിവിധ മത്സരങ്ങൾ സ്കൂളിൽ നടത്തുകയും കുട്ടികൾ സബ്ജില്ലാമത്സരങ്ങളിൽ പങ്കെടുത്ത് വിജയികൾ ആവുകയും ചെയ്തു.

ഇനങ്ങൾ -

▪️പ്രൊജക്റ്റ്‌ അവതരണം

▪️വീട്ടിൽ നിന്നും ഒരു പരീക്ഷണം - second prize -സന ഫാത്തിമ

▪️ശാസ്ത്ര

ഗ്രന്ഥആസ്വാദനം - third prize -അംന മോൾ

▪️പ്രവൃത്തി പരിചയം