ജി.എം.യു.പി.സ്കൂൾ പാറക്കടവ്/അക്ഷരവൃക്ഷം/ കോവിഡ് - 19 എന്നെ പഠിപ്പിച്ചത്.

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19 എന്നെ പഠിപ്പിച്ചത്

ആഗോളീകരത്തിന്റെ അർത്ഥവും വ്യാപ്തിയും ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ പറ്റും വിധത്തിൽ കോവിഡ് - 19 എന്ന മഹാമാരി ലോകത്തെ പിടിച്ചു കുലുക്കി കൊണ്ടിരിക്കുന്നു. ഒരു വൈറസ് മതി മനുഷ്യ രാശിയെ ഇല്ലാതാക്കാൻ എന്ന സത്യം നാം തിരിച്ചറിഞ്ഞു. കോവിഡ് -19 എന്ന മഹാമാരി ധാരാളം മനുഷ്യ ജീവനുകൾ ഓരോ ദിവസവും അപഹരിച്ചു കൊണ്ടിരിക്കുന്നു. ഓരോ ദിവസത്തെയും റിപ്പോർട്ടുകൾ ഏവരെയും ദുഃഖിപ്പിക്കുന്നതാണ്. എങ്കിലും ചില പ്രത്യാശയുടെ കിരണങ്ങളും മനുഷ്യ പരിസ്ഥിതി സ്നേഹികളെ ഊറ്റം കൊള്ളിക്കുന്നുണ്ട്. കോവിഡ്-19 മനുഷ്യനിർമ്മിതം എന്നും അല്ലെന്നും ചർച്ചകൾ പൊടിപൊടിക്കുന്നു.പണത്തിനു മേൽ മനുഷ്യത്വം സടകുടഞ്ഞെഴുന്നേറ്റു നിമിഷങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നു.സമ്പന്ന രാജ്യങ്ങൾ പലതും കോവിഡിനു മുന്നിൽ മുട്ടുമടക്കി . ലോകരാജ്യങ്ങളിൽ ഇന്ത്യയും ഇന്ത്യയിൽ കേരളവും ചരിത്രത്തിൻറെ തങ്കലിപികളിൽ എഴുതപ്പെടുമാറ് കോവിഡിനു മുന്നിൽ പതറാതെ ജാഗ്രതയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തെളിനീർ ഒഴുകുന്ന ഗംഗയും വായു മലിനീകരണം ഇല്ലാത്ത നഗരങ്ങളും എങ്ങനെ നിർമ്മിക്കണമെന്ന് കോവിഡ് നമ്മെ പഠിപ്പിച്ചു. ലോക് ഡൗണിൽ ആദ്യദിനങ്ങൾ ആസ്വാദനമായിരുന്നുവെങ്കിലും പിന്നീടുള്ള ദിനങ്ങൾ ഞാൻ ഫലപ്രദമായി ഉപയോഗപ്പെടുത്തി. 'വായന' എന്റെ മനസ്സ് നിറച്ചു, നാട്ടുരുചികളുടെ സ്വാദ് വയറു നിറച്ചു.കുടുംബാംഗങ്ങളുടെ ഒത്തുചേരൽ എന്റെ ഹൃദയവും നിറച്ചു.

നിപ്പാ ,രണ്ടു പ്രളയങ്ങൾ എന്നിവ അതിജീവിച്ച കേരളം കോവിഡി നെയും അതിജീവിക്കും. ഞങ്ങൾ, നാളെയെ നയിക്കേണ്ടവർ ഓരോ ഇടർച്ചയും ഭാവിയിലേക്കുള്ള ഉയർച്ചയുടെ ചവിട്ടുപടികൾ ആക്കി ഞങ്ങൾ മാറ്റും.മനസ്സുകൊണ്ട് ഒരുമിച്ചും, മെയ് കൊണ്ട് അകന്നും ശുചിത്വശീലങ്ങൾ പാലിച്ചും മഹാമാരിയെ ഈ ലോകത്തുനിന്ന് തുടച്ചുമാറ്റാം.നാം ഓരോരുത്തരുടെയും ജാഗ്രത ഒന്നു മാത്രം മതി ഇത് തുടച്ചുനീക്കാൻ . മനുഷ്യകുലത്തിനു പ്രകൃതിക്കും ഒരു പോറലുമേൽക്കാതെ ക്രിയാത്മകമായി മുന്നേറുന്ന ഒരു തലമുറക്കായി നമുക്ക് തിരികൊളുത്താം.

"സാമൂഹിക അകലം പാലിക്കാം
ശുചിത്വം ശീലിക്കാം
കോവിഡിനെ അകറ്റാം"
ഫാത്തിമ ജുമാന
6 F ജി.എം.യു.പി.സ്കൂൾ പാറക്കടവ്‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം