ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
താനൂർ അങ്ങാടിയിൽ 1924 ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിനാൽ സ്ഥാപിക്കപ്പെട്ട മൂക്കിലകം സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനമാണ് ഇന്നത്തെ ജി.എം.യു.പി.സ്കൂൾ (പഴയവാഴക്കാത്തെരുവ്) നൂറ്റാണ്ടുകൾ പഴക്കമുള്ള കസ്റ്റംസ് കെട്ടിടത്തിലായിരുന്നു ആദ്യകാല പ്രവർത്തനം .1600ൽ പ്പരം വിദ്യാർത്ഥികൾ ഈക്കാലത്ത് ഇവിടെ പഠിച്ചിരുന്നു.2004-ൽ എസ്.എസ്.എ പുതിയ കെട്ടിടം അനുവദിക്കുകയും ചെയ്തു
സ്ഥലപരിമിതി കൊണ്ട് വീർപ്പ് മുട്ടിയ ഈ വിദ്യാലയം ദീർഘകാലം ഷിഫ്റ്റ് സംമ്പ്രദായത്തിലാണ് പ്രവർത്തിച്ചുപോന്നത്. തുടർന്ന് എസ്.എസ്.എ,ഗ്രാമപഞ്ചായത്ത്,എം.പി,എം.എൽ.എ,എസ്.എം.സി എന്നിവരുടെ
ക്രിയാത്മകമായ പ്രവർത്തനത്തിലൂടെ ഭൗതിക അക്കാദമിക രംഗങ്ങളിൽ മികവിൻറെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. എൽ.പി.യു.പി. വിഭാഗങ്ങളിലായി 773 കുട്ടികൾ ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നുണ്ട്.മൂന്ന് ബ്ലോക്കുകളിലായി 24 ക്ലാസുകൾ പ്രവർത്തിക്കുന്നു. 31അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു.ഒട്ടുംപുറം മുതൽ എടക്കടപ്പുറം വരെയുള്ള തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികളുടെ കുട്ടികളാണ് സ്കൂളിൽ പഠിക്കുന്ന ഭൂരിഭാഗവും.