ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/മീനുവിന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മീനുവിന്റെ അവധിക്കാലം

ഞാൻ മീനു . എനിക്കൊരു അനുജനുമുണ്ട്. എന്റെ അമ്മയ്ക്കും അച്ഛനും ജോലിയുണ്ട്. അവർ എപ്പോഴും തിരക്കിലാണ്. എങ്കിലും ഞങ്ങളെ സമയം കിട്ടുമ്പോൾ കളിപ്പിക്കാറുണ്ട്. അവരോടു ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ്. അമ്മ ദൂരെ ഒരു സ്ഥലത്താണ് ജോലി. അമ്മയുടെ സ്നേഹം മൂന്നു വയസ്സു മുതൽ നഷ്ടമായതാണ് എനിക്ക് . എങ്കിലും ശനിയും ഞായറും വരാറുണ്ട് പക്ഷെ ഒരു രാത്രിയെ അമ്മയുടെ അടുത്ത് കിടക്കാൻ പറ്റൂ... അപ്പോഴാണ് അവധിക്കാലം വരാറായത്. എന്നാലും അമ്മ തിരക്കിലായിക്കും. വീട്ടിലെ ജോലി, അവധി ക്ലാസ് എല്ലാ അപ്പോഴും അമ്മ തിരക്കിലായിരിക്കും. പക്ഷെ ഈ അവധിക്കാലം അങ്ങനെയല്ല. നമ്മുടെ നാടിനെ ബാധിച്ച മഹാമാരി വന്നത്. അതിന്റെ പേരാണ് കൊറോണ . അത് നമ്മുടെ നാട്ടിലെ എല്ലാ ജോലിയ്ക്കും തടസ്സമായി . ലോക് ഡൗൺ പ്രഖ്യാപിച്ചു. എന്ന് പറഞ്ഞാൽ എല്ലാരും വീട്ടിൽ ഇരിക്കുക അല്ലെങ്കിൽ രോഗം പടർന്നു പിടിക്കും. അത് എനിക്കും സന്തോഷമായി. കാരണം അമ്മ വീട്ടിൽ വന്നു. ഞങ്ങളോടൊപ്പം കളിക്കാനും കടലാസ് കൊണ്ട് പല സാധനങ്ങൾ ഉണ്ടാക്കി തരാനും നല്ല പലഹാരങ്ങൾ ഉണ്ടാക്കി തരാനും തുടങ്ങി. സമയം ധാരാളം കിട്ടി. ഒരു ദിവസം രാത്രി അമ്മയുടെ അടുത്ത് കിടന്നപ്പോൾ .ഞാൻ കരഞ്ഞു. അമ്മ :-എന്താ മോളേ കരയുന്നേ.... ഒന്നുമില്ല അമ്മേ.... ഒന്നുമില്ലാതെ നീ കരയാറില്ലല്ലോ. അത് ജൂൺ മാസം ആകുമ്പോൾ ഞങ്ങൾക്ക് അമ്മയോടൊപ്പം ഇങ്ങനെ കിടക്കാൻ പറ്റില്ലല്ലോ. അത് കേട്ട് അമ്മയും കരഞ്ഞു. ഇതുപ്പോലൊരു അവധിക്കാലമല്ലെങ്കിലും കൂട്ടുക്കാരെ നിങ്ങൾക്കും ഒരു അവധിക്കാലം കാണും . എല്ലാം കൊണ്ട് ഞങ്ങൾക്ക് സ്നേഹത്തിന്റെ അവധിക്കാലമാണ്.

അൻഷിദ്
7A ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കഥ