സഹായം Reading Problems? Click here


ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ കൊറോണ വന്ന ഒരു ഗൾഫുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
  കൊറോണ വന്ന ഒരു ഗൾഫുകാരൻ   

ഉയർന്ന് വരുന്ന സൂര്യകിരണങ്ങൾ ദുബായിയുടെ മണ്ണിൽ പകൽ വെളിച്ചം...പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് ജീവൻ പ്രഭാത ഭക്ഷണം വാങ്ങാൻ പോവുന്ന തിരക്കിലാണ് . ഇപ്പോൾ പഴയപോലേ ഒരു പോക്ക് പോകാൻ പറ്റില്ലല്ലോ.........മാസ്ക്കും, കൈയ്യ‍ുറയും , കാലുറയും ഒക്കെയിട്ട് എവിടെയും തൊടാതെ ഹോട്ടലിലേക്ക് നടന്നു. പരസ്പരം എല്ലാവരും രണ്ടര മീറ്റർ അകലം പാലിക്കുകയാണ് . വേഗം വാങ്ങി റൂമിലേക്ക് നടന്നു .രണ്ടു ദിവസായി ഒന്നു പുറത്തിറങ്ങീട്ട് . പനിച്ച് കിടന്നതൊന്നും ആലോചിക്കാൻ വയ്യ.കൊറോണ ടെസ്റ്റ് ചെയ്ത റിസൾട്ട് ഇന്ന് വരുമായിരിക്കും.

ഇതും ആലോചിച്ച് നടന്നപ്പോൾ റൂമിലെത്തിയത് അറിഞ്ഞില്ല. വാതിൽ തുറന്നതും മൊബൈൽ ഫോൺ ചീറുന്നുണ്ടായിുന്നു. പുറത്തുപോകുമ്പോൾ കൊണ്ടുപോകാൻ മറന്നതായിരുന്നു.വേഗം ചെന്നു ഫോൺ എടുത്ത് ഹലോ ചോദിച്ചു, ഹലോ...........ജീവൻ അല്ലേ?,അതെ...,ഞാൻ മോഡേൺ ഹോസ്പ്പിറ്റലിലേ നഴ്സാണ്.

എന്താണ് മാഡം എന്തെങ്കിലും പ്രശ്നമുണ്ടോ..എന്നിട്ട് നഴ്സ് ഒന്നു മൂളി......തുടർന്ന്, നിങ്ങളുടെ കൊറോണ ടെസ്റ്റ് റിസൾട്ട് വന്നിട്ടുണ്ട് പോസിറ്റീവ് ആണ്.......നിങ്ങൾ ഒന്നിച്ചുള്ള റൂമിൽ നിന്നും മറ്റൊരു റൂമിലേക്ക് മാറണം.അതും എത്രയും പെട്ടെന്ന് കമ്പനിയുടെ നിർദ്ദേശപ്രകാരം ആംബുലൻസ് അയക്കാം.ഇതും പറഞ്ഞ് നഴ്സ് ഫോൺ കട്ട് ചെയ്തു .

ജീവൻ എന്തുചെയ്യണമെന്നറിയാതെ കൊണ്ടു വന്ന ഭക്ഷണക്കവർ ഒരു മൂലയിൽ വെച്ച് നിശബ്ദനായിരുന്നു.തന്റെ 6 മാസം പ്രായമുള്ള മകളുടെ മുഖം മനസ്സിലോട്ട് ഓടി വന്നു. അടുത്ത മാസം നാട്ടിൽ പോകണമെന്ന് വിചാരിച്ചതാണ് മകളെ കാണാൻ വേണ്ടി.ഫോണിലൂടെ അല്ലാതെ അവളെ കണ്ടിട്ടില്ല.......അമ്മ, അച്ഛൻ, ഭാര്യ എല്ലാവരേയും കുറിച്ചോർത്തപ്പോൾ കണ്ണുനിറഞ്ഞു.

വീണ്ടും ഫോൺ റിംഗ് ചെയ്ത് കേട്ട് ജീവൻ അതിലോട്ട് നോക്കി........സീത................തന്റെ പ്രാണൻ.......പ്രിയസഖി..............ദൈവമേ...........,ഇവളോട് ഞാൻ എങ്ങനെ പറയും....................ഫോൺ എടുത്തു...........ഏട്ടാ........ആ സീത പറ.........എന്താ ഏട്ടാ ശബ്ദം വല്ലാണ്ടിരിക്കുന്നേ..ഒന്നൂല്ല്യ..മോളെവിടെ......ഇവിടെ ഉണ്ട് ഇപ്പൊ ഉറങ്ങീട്ടുള്ളു..ഏട്ടൻ ചായ കുടിച്ചോ......‍ഞാൻ കുറച്ചു കഴിഞ്ഞ് വിളിക്കാം......ഫോൺ കട്ട് ചെയ്യാൻ തോന്നുന്നില്ല.......പറയാനും പറയാതിരിക്കാനും പറ്റുന്നില്ല........സീതെ ഞാൻ ഒരു കാര്യം പഞ്ഞാൽ വിഷമിക്കരുത്..............എന്താ ഏട്ടാ എന്തെങ്കിലും പ്രശ്നമുണ്ടോ..............ഒന്നൂല്ല്യ..................റിസൾട്ട് പോസിറ്റീവ് ആണ്........അത് കേട്ടതും അപ്പുറത്ത് നിന്ന് നിലവിളിയായിരുന്നു......സീതേ വിഷമിക്കേണ്ട...ഞാൻ ഇന്നു തന്നെ ആശുപത്രിയിൽ പോവും വേണ്ട ചികിത്സയും കിട്ടും അമ്മയോട് ഇപ്പോൾ പറയണ്ട...........വിഷമിക്കും,............ശരി ഏട്ടാ നന്നായി ശ്രദ്ധിക്കണം.രണ്ട് പേരും ഒത്തിരി കരഞ്ഞു ഫോൺ വച്ചു.

ആംബുലൻസ് വന്നു ജീവൻ പോകാനൊരുങ്ങി.ഫോണെടുത്തു സീതയ്ക്ക് മെസേജ് അയച്ചു പോവാണെന്നും അമ്മയോട് സാവധാനം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാണമെന്നും പറഞ്ഞു. അങ്ങനെ ആംബുലൻസിൽ കയറി ആശുപത്രിയിലോട്ട് യാത്രയായി.

അവിടെ ഒറ്റക്ക് ഒരു റൂമിൽ എല്ലാവിധ സജ്ജീകരണങ്ങും ഉണ്ടായിരുന്നു.പ്രത്യേകിച്ച് മരുന്നൊന്നുമില്ല.നന്നായിട്ട് വിശ്രമിച്ച് പ്രോട്ടീനുള്ള ഭക്ഷണം കഴിക്കുക.വേണ്ടതെല്ലാം അവിടെ നിന്നും കിട്ടുന്നുണ്ടായിരുന്നു.14 ദിവസത്തിനു ശേഷം വീണ്ടും 3 ടെസ്റ്റുകൾ ചെയ്തു. റിസൾട്ട് കിട്ടിയിട്ടില്ല.

ഫോണെടുത്ത് വീട്ടിലോട്ട് വിളിച്ചു .അമ്മയാണ് ഫോൺ എടുത്തത് അമ്മയുടെ കണ്ണീരിനുമുന്നിൽ എന്തുപറയണമെന്ന് അറിയില്ലായിരുന്നു . തന്റെ വിഷമം അറിയിക്കാതെ അമ്മയെ സമാധാനിപ്പിച്ചു അമ്മേ അമ്മെ വിഷമിക്കേണ്ട എല്ലാം സുഖമായിട്ടുണ്ട്. അമ്മ എനിക്കും വേണ്ടി എന്നപോലെ ഇവിടെയുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം.ഒരുപാട് പേർ ഒത്തിരി കഷ്ടപ്പെടുന്നുണ്ട് അവർക്ക് വേണ്ടിയൊക്കെ എപ്പോഴും അമ്മയുടെ പ്രാർത്ഥന ഉണ്ടാവണം. കൂടുതലൊന്നും പറയാൻ നിൽക്കാതെ ജീവൻ ഫോൺ വെച്ചു .

കുറച്ച് സമയം കഴിഞ്ഞ് ജീവന്റെ അടുത്തേക്ക് നഴ്സും ഡോക്ടറും വന്നു. നിങ്ങളുടെ റിസൾട്ട് നെഗറ്റീവ് ആണ് നിങ്ങൾക്ക് ഡിസ്ച്ചാർജ് ചെയ്ത് പോകാം.പക്ഷേ അധികം ആരോടും ഇടപഴകരുത് നന്നായി ശ്രദ്ധിക്കണം നന്നായി ഭക്ഷണം കഴിക്കണം.ഇതൊക്കെ കേട്ടതും ജീവന് ഒരുപാട് സന്തോഷമായി. ദൈവത്തോട് ഒരുപാട് നന്ദി പറഞ്ഞു. ആ സന്തോഷവാർത്ത പെട്ടെന്ന് തന്നെ തന്റെ വീട്ടിൽ അറിയിച്ചു സന്തോഷത്തോടെ ആശുപത്രിയിൽ നിന്നും മടങ്ങി.

ശുഭം


ഫാത്തിമത്ത് റിഫ
4 A ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം