ശീലങ്ങൾ നന്നായ് പാലിക്കേണം
നേരത്തെ തന്നെയെഴുന്നേൽക്കണം
പ്രാഥമിക കർമം ചെയ്‍തിടേണം
പ്രായത്തിനൊത്ത് കളിച്ചിടേണം
ഗുരുവിനെ നന്നായ് വണങ്ങിടേണം
ഗുരുവിൻതൻവാക്കുകൾ അനുസരിക്കേണം
പാഠങ്ങൾ നന്നായി പഠിച്ചിടേണം
കാരുണ്യമുള്ളിൽ തെളിഞ്ഞിടേണം
നന്മകൾ പൂവിടാൻ കനിഞ്ഞിടേണം
നാടിന് നന്മകൾ ചെയ്‍തിടേണം
അഭിമാനമുളളിൽ തിളച്ചിടേണം
രാജ്യസ്‍നേഹം ജ്വലിച്ചിടേണം..