ജി.എം.യു.പി.സ്കൂൾ കക്കാട്/അക്ഷരവൃക്ഷം/കുട്ടനും കിച്ചുവും

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടനും കിച്ചുവും
 മഴ തകർത്തു പെയ്യുകയാണ്. കുട്ടൻ കുരങ്ങൻ പുഴയോരത്തെ അത്തി മര കൊമ്പത്ത് ഇരിക്കുകയായിരുന്നു. ഹോ, വിശന്നിട്ടു വയ്യ അവൻ ചുറ്റും നോക്കി. അപ്പോഴാണ് കുറച്ചു മുകളിലുള്ള കൊമ്പിൽ ഒരു തുടുത്ത അത്തിപ്പഴം കണ്ടത്. കുട്ടൻ അത്തിപ്പഴം  ഏന്തി പറിച്ചു. ആർത്തിയോടെ തിന്നാൻ തുടങ്ങിയതും അത് കയ്യിൽ നിന്ന് വീണു. താഴെ വെള്ളത്തിൽ വീണു    ഒഴുകി പോയി. കുട്ടൻ കുരങ്ങനു സങ്കടമായി. അന്നേരം വെള്ളത്തിൽ അതാ ഒരു പഴുത്ത വാഴക്കുല ഒഴുകി വരുന്നു. കുട്ടൻ വേഗം അത് ചാടി പിടിച്ചു. ആ വാഴക്കുല പുഴയ്ക്ക്  അക്കരെ പാർക്കുന്ന കിച്ചു മുയലിന്റെതായിരുന്നു. വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ വാഴക്കുല യെ ഓർത്തു കിച്ചു കരഞ്ഞു. അപ്പോൾ എന്തുണ്ടായി എന്നോ? കുട്ടന്റെ കയ്യിൽ നിന്ന് വീണുപോയ അത്തിപ്പഴം ഒഴുകി വരുന്നത് കിച്ചു കണ്ടു. അവൻ അത് എടുത്ത് ആർത്തിയോടെ കഴിച്ചു. ആശിച്ചത് കിട്ടിയില്ലെങ്കിൽ എന്താ വിശപ്പ് മാറിയില്ലേ. നഷ്ടപ്പെട്ടതിനെ കുറിച്ച് ഓർത്ത് വിഷമിക്കുന്നതിൽ കാര്യമില്ല എന്ന് കുട്ടനും  കിച്ചുവിനും ഒരേ സമയം മനസ്സിലായി.
Ridwa. C. V
4 B ജി.എം.യു.പി.സ്കൂൾ കക്കാട്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ