ജി.എം.യു.പി.എസ് നിലമ്പൂർ/നാടിനൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്

നിലമ്പൂർ എന്ന ഈ കൊച്ചു പ്രദേശത്തെ പ്രളയം അതിൻറെ എല്ലാ ഭീകരതയോട് കൂടിയും തളർത്തി അപ്പോൾ ഇവിടത്തെ നാടിനും നാട്ടുകാർക്കും തണലായി ഗവൺമെൻറ് മോഡൽ യുപി സ്കൂൾ എന്നും ഉണ്ടായിരുന്നു. കാലത്തെ ദുരിതാശ്വാസ ക്യാമ്പ് ആയി ഇവിടം പ്രവർത്തിച്ചു. പ്രളയക്കെടുതി അനുഭവിച്ച നാട്ടുകാർക്ക് അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിൽ സ്കൂളും മുൻകൈയെടുത്തു.

കൊറോണ എന്ന ഈ മാരക വ്യാധിയുടെ ഭീതി ഇന്ന് വിട്ടുമാറാത്ത ഈ സാഹചര്യത്തിലും ഗവൺമെൻറ് മോഡൽ യുപി സ്കൂളിൻറെ കൊറോണക്കാലത്തെ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്.

മഹാമാരിക്കാലത്തെ പഠനം

ദുരന്തകാലത്തെ പഠനപ്രവർത്തനങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ജി.എം.യു.പി.എസ് നിലമ്പൂരിന് കഴിഞ്ഞു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളെ ഏകോപിച്ചുകൊണ്ടു പോകുന്നതിൽ ഹെഡ്മിസ്ട്രസ്സിനൊപ്പം എല്ലാ അധ്യാപകരും PTA ക്കാരും ഒരേ മനസ്സോടെ പ്രവർത്തിച്ചു.

ഭക്ഷ്യകിറ്റ് വിതരണം

കൊറോണക്കാലത്തെ ഭക്ഷ്യക്കിറ്റ് വിതരണം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഏതാണ്ട്  4 പഞ്ചായത്തുകളിൽ നിന്നും നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ നിന്നുമുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. കുട്ടികളുടെ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവയടങ്ങിയ ലിസ്റ്റ് തയ്യാറാക്കി പ്രദേശം തിരിച്ച് അധ്യാപകരും PTA ക്കാരും സേവനസന്നദ്ധരായ R R Tഅംഗങ്ങളും ചേർന്ന് ഭക്ഷ്യക്കിറ്റ് നിശ്ചിത സമയത്തിനുള്ളിൽ തന്നെ വീടുകളിൽ എത്തിച്ചു.

പഠന കേന്ദ്രങ്ങൾ

ചേലശ്ശേരിക്കുന്ന് അംഗനവാടി , അരുവാക്കോട് അംഗനവാടി , സ്കൂൾ , രാജേഷ് മാഷിന്റെ വീട് എ ന്നിവിടങ്ങളിലുണ്ടായ പഠന കേന്ദ്രങ്ങളിൽ ഏതാണ്ട് 15- ഓളം വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കി. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിലുണ്ടാവുന്ന സംശയ നിവരണത്തിനായി അധ്യാപകർക്ക് ഓരോ ദിവസവും പ്രസ്തുത കേന്ദ്രങ്ങളിൽ ഡ്യൂട്ടിയിട്ടു.

സ്കൂളിൽ പഠനകേന്ദ്രം ഒരുക്കുന്നതിന് വേണ്ടി ടി.വി. നൽകിയ നിലമ്പൂർ എംഎൽഎ  പി വി അൻവറേയും അതിന്

സൗജന്യമായി  കേബിൾ തന്നു സഹകരിച്ചഎൻ സി വിക്കാരുടെയും സേവനം  ഇത്തരുണത്തിൽ നന്ദിയോടെ സ്മരിക്കുന്നു .

ഷെൽട്ടർ

നിലമ്പൂരിലെ ആദിവാസി കോളനികളിൽ നിന്നുള്ള ഷെൽട്ടർ കുട്ടികൾ ധാരാളമായി പഠിക്കുന്ന ഒരു വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ യുപി സ്കൂൾ. അതുകൊണ്ടുതന്നെ കൊറോണക്കാലത്ത് അവരുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നത് സ്കൂളിൻറെ ഉത്തരവാദിത്വം ആയിരുന്നു. അതിനായി അധ്യാപകരും ഷെൽട്ടർ ജീവനക്കാരും ബി ആർ സി അംഗങ്ങളും പരിശ്രമിച്ചു. കുട്ടികളുടെ വീടുകളിൽ നേരിട്ട് എത്തി ഭക്ഷ്യ കിറ്റ് വിതരണം, മൊബൈൽ ഫോൺ ടിവി എന്നിവ ലഭ്യമാക്കൽ. പാഠപുസ്തക വിതരണം എന്നിവ നടത്തി

മൊബൈൽ ഫോൺ വിതരണം.

വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ  മൊബൈൽ ഫോണില്ലാത്ത കുട്ടികൾ പഠനത്തിൽ പിന്നോക്കം പോകാതിരിക്കാൻ   ഫോണുകൾ  കൈമാറി.

ഓൺലൈൻ ക്ലാസുകൾ എല്ലാ കുട്ടികൾക്കും കിട്ടുന്നുവെന്ന് ഉറപ്പുവരുത്തി.വിക്ടേഴ്സ്  ചാനലിലെ ക്ലാസുകൾക്ക് ശേഷമുള്ള ഫോളോ അപ് ആക്ടിവിറ്റീസ്  എല്ലാ അധ്യാപകരും ഒരുപോലെ വാട്സ് ആപ്പ് / സൂം/ടീച്ച് മിൻറ് /ഗൂഗിൾ മീറ്റ് എന്നിവ വഴി  നൽകി വന്നു.

ഗൃഹസന്ദർശനം

രക്ഷിതാക്കളുടെ ആവശ്യപ്രകാരം  അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് , പഠിപ്പിക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും കുട്ടികളുമായി സംവദിക്കുകയും  അവരുടെ നോട്ടുബുക്കുകൾ നോക്കുകയും ചെയ്തു.

അപൂർണ്ണമായ നോട്ടുബുക്കുകൾ കൈവശമുള്ള കുട്ടികളോട് രക്ഷിതാക്കളുടെ സഹായത്തോടെ  സ്കൂളിൽ ബുക്ക് കൊണ്ടു വന്ന്  അധ്യാപകരെ കാണിക്കാൻ നിർദ്ദേശിച്ചു.

പൂർത്തിയാക്കിയ നോട്ടുബുക്കുകൾ  രക്ഷിതാക്കൾ അതത് ക്ലാസ് ടീച്ചർമാരെയോ വിഷയ അധ്യാപകരെയോ നിർദ്ദേശിച്ച ദിവസങ്ങളിൽ സ്കൂളിലെത്തി കാണിച്ചു.

കൗൺസിലിംഗ്

മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന  കുട്ടികൾക്ക് ബി ആർ സി യുടെ നേതൃത്വത്തിൽ കൗൺസിലിംഗ് നൽകി.

വിദ്യാർഥികൾക്ക് മാനസിക, പഠനപിന്തുണ നൽകാൻ ക്ലാസ് അധ്യാപകർ കുട്ടികളെ നിശ്ചിത ഇടവേളകളിൽ ഫോണിൽ വിളിച്ച് ബന്ധപ്പെട്ടുകൊണ്ടിരുന്നു.

മക്കൾക്കൊപ്പം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ അടച്ചിടലിന്റെ പശ്ചാത്തലത്തിൽ രക്ഷിതാക്കളും കുട്ടികളും അനുഭവിക്കുന്ന  പിരിമുറുക്കത്തിന് അയവ് വരുത്താനായി രക്ഷിതാക്കൾക്ക് റിസോഴ്സ് അധ്യാപകർ ക്ലാസെടുത്തു.

സ്ക്കൂൾ ശുചീകരണം

നവംബർ ഒന്നാം തീയതി സ്കൂൾ തുറക്കുന്നത് മുന്നോടിയായി രക്ഷിതാക്കൾ , നിലമ്പൂർ ബി.ആർ.സി . സന്നദ്ധ സംഘടനകൾ  , അധ്യാപകർ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി സ്കൂളിൽ പല തവണ ശുചീകരണ പ്രവർത്തനം നടത്തി.