ജി.എം.യു.പി.എസ് കാളികാവ് ബസാർ/Activities/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.


വീരജവാന്റെ ജ്വലിക്കുന്ന ഓർമകളിൽ മാതൃവിദ്യാലയത്തിന്റെ പ്രണാമം..

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വീരജവാൻ അബ്ദുൽ നാസറിന്റെ ഓർമകൾ പങ്കുവെച്ച് കാളികാവ് ബസാർ സ്കൂളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥി ആയിരുന്ന അബ്ദുൽ നാസർ

1999ലെ കാർഗിൽ വിജയദിനത്തിന്റെ തലേ ദിവസമാണ് പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചത്. വിദ്യാലയസോഷ്യൽ സയൻസ് ക്ലബ്ബിന്റെ

Nasar

നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു യോഗം ഉദ്ഘാടനം ചെയ്തു.വീര ജവാന്റെ മാതാവ് ഫാത്തിമ സുഹ്റ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ഒ.കെ ഭാസ്കരൻ മാസ്റ്റർ, ഹാഫിസ് പി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കുമാർ സ്വാഗതവും, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ മുനീർ കെ നന്ദിയും പറഞ്ഞു. കുട്ടികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും നടന്നു.

തെരഞ്ഞെടുപ്പിന്റെ ബാലപാഠങ്ങൾ പകർന്ന് വിദ്യാലയം

ജനാധിപത്യ രീതികൾ മനസിലാക്കാൻ സഹായമാകുന്ന തരത്തിൽ വിദ്യാലയ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി കാളികാവ് ബസാർ യു.പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, വോട്ട് ക്യാംപയനിങ്ങ്, മീറ്റ് ദ കാൻഡിഡേറ്റ്, വോട്ടെടുപ്പ് രീതികൾ പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ നിർവ്വഹിച്ചതും കുട്ടികളുടെ നേതൃത്വത്തിലായിരുന്നു.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, മീഡിയ പ്രതിനിധികൾ, പോളിംങ്ങ് ഏജൻറുമാർ തുടങ്ങി എല്ലാ മേഖലകളിലും സോഷ്യൽ സയൻസ് ക്ലബിലെ കുട്ടികൾ നേതൃത്വം നൽകി. തെരഞ്ഞെടുപ്പിൽ 153 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 7.A ക്ലാസിലെ റഷ ഫെബിൻ വിജയിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ മുനീർ മാസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.