ജി.എം.യു.പി.എസ് കാളികാവ് ബസാർ/അക്ഷരവൃക്ഷം/പകർച്ചവ്യാധികൾ സൂക്ഷിക്കുക
പകർച്ചവ്യാധികൾ സൂക്ഷിക്കുക
കൊറോണയെ നേരിടാനുള്ള ലോക്കഡൗൺ കാലത്ത് വീട്ടിലിരിക്കുകയാണ് നാമെല്ലാവരും,ഈ നാളുകൾ കഴിഞ്ഞ് പോയാൽ മഴക്കാലമാണ് നമ്മെ കാത്തിരിക്കുന്നത്.മഴക്കാലം പലതരം പനികളുടെ കൂടി കാലമാണ്,കൊതുക് പരത്തുന്ന രോഗങ്ങളാണ് ഇതിലധികവും ഇത്തരം പകർച്ചവ്യാധികൾക്ക് കാരണമാകുന്നത് പലപ്പോഴും നമ്മുടെ അശ്രദ്ധയാണ്. നാം ഓരോരുത്തരും പരിസര ശുചിത്വം ഉറപ്പുവരുത്തി രോഗങ്ങൾ വരുന്നത് തടയാൻ ആവശ്യമായ പ്രവർത്തനങ്ങളിൽഏർപ്പെടേണ്ടതാണ്. ആഴ്ച്ചയിലൊരിക്കൽ ഡ്രെെ ഡേ ആചരിക്കുന്നത് കൊതുകിന്റെ ഉറവിടം നശിപ്പിക്കുന്നതിന് സഹായകമാണ്.വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക കക്കൂസിന്റെ വെന്റെ് പെെപ്പുകൾ കൊതുകുവലക്കൊണ്ട് മൂടുക. അടുക്കളയിൽ നിന്നുള്ള മലിനജലം കെട്ടിക്കിടക്കാതെ നോക്കുക,വീടിന് ചുറ്റും മലിനജലം കെട്ടികിടക്കുന്ന അവസ്ഥയില്ലായെന്ന് ഉറപ്പാക്കുക അല്ലെങ്കിൽ അവിടെകൊതുകുകൾ മുട്ടയിട്ട് പെരുകുന്ന അവസ്ഥയുണ്ടാകും.മാലിന്യസംസ്ക്കരണമാണ് നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം,പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കാതെ പ്രത്യേകം കമ്പോസ്റ്റ് അതിനായി തയ്യാറാക്കാൻ ശ്രദ്ധിക്കണം.ജെെവമാലിന്യം,അജെെവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് മാലിന്യങ്ങൾ ശേഖരിക്കുന്നത് ഉചിതമാവും. പനിയും മറ്റുരോഗങ്ങളും കണ്ടാൽ സ്വയം ചികിത്സ അരുത്,പരമാവധി വിശ്രമിക്കാനും ഡോക്ടറെ കാണാനും ശ്രദ്ധിക്കണം.പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഭക്ഷിക്കുക.കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങി ജോലിചെയുന്നവർ കെെയ്യുറയും കാലുറയും ധരിക്കുക.മുറിവുകൾ ഉണ്ടെങ്കിൽ വെള്ളത്തിൽ തട്ടാതെ സൂക്ഷിക്കുക,തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക,വൃത്തിഹീനമായ സാഹചര്യത്തിൽ പീകം ചെയ്യുന്ന ആഹാരം കഴിതക്കാതിരിക്കുക.ഈ കാര്യങ്ങൾ നിങ്ങൾ പാലിച്ചില്ലെങ്കിൽ ചിക്കൻ ഗുനിയ ഡെങ്കിപ്പനി,എലിപ്പനി,മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾ നമ്മെ തേടിയെത്തും.വ്യക്തി ശുചിത്വവും,പരിസര ശുചിത്വവും കൃത്യമായി പാലിച്ചാൽ രോഗങ്ങളെയൊക്കെ നമുക്ക് ഈ നാട്ടിൽ നിന്ന് പമ്പകടത്താം " രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്.”
സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം