ജി.എം.യു.പി.എസ് കാളികാവ് ബസാർ/അംഗീകാരങ്ങൾ / പി.ടി.എ അവാർഡ് .
തുടർച്ചയായി മൂന്നാം വർഷവും ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള പുരസ്ക്കാരം വിദ്യാലയത്തെ തേടിയെത്തി.2016-17 വർഷത്തെ പി.ടി.എ യുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വണ്ടൂർ ഉപജില്ലയിലെ മികച്ച പി.ടി.എ ആയി വിദ്യാലയത്തെ തെരഞ്ഞെടുത്തത്. കുട്ടികളുടെ പാർക്ക് നിർമിക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള വിഭവ ശേഖരണം, ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിക്കായി പ്രാദേശിക വിദഗ്ദ്ധരെ വിദ്യാലയത്തിലെത്തിക്കൽ, അധിക അധ്യാപകരുടെ സേവനം ഉറപ്പാക്കൽ, വിദ്യാലയ പ്രവർത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകൾ എന്നിവ പരിശോധിച്ചാണ് വിദ്യാലയത്തെ അവാർഡിന് അർഹരാക്കിയത്.