ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/കണ്ണി തകർക്കാം മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണി തകർക്കാം മുന്നേറാം

കൂട്ടുകാർക്ക് അറിയാമല്ലോ നാം ഇപ്പോൾ ഒരു മഹാമാരിയെ നേരിടുകയാണെന്ന്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് നിന്ന് ആരംഭിച്ച ഒരു രോഗമാണ് കോവിഡ് _19.ഈ രോഗം ഇപ്പോൾ ലോകമെമ്പാടും പടർന്നിരിക്കുന്നു.കൊറോണ എന്ന വൈറസ് ആണ് ഈ രോഗത്തിന് കാരണം. ഈ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ എത്തിയെന്ന് കരുതുന്നു. ശ്വാസകോശത്തെയാണ് രോഗം ബാധിക്കുന്നത് . രോഗത്തിന് ഇത് വരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. രോഗമുള്ള ഒരാളൂമായി ഇടപഴകുബോൾ മറ്റുളളവർക്ക് പകരുന്നു. രോഗം പകരാതിരിക്കാൻ വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും പാലിക്കേണ്ടതാണ്. രോഗ വ്യാപനം തടയുന്നതിന് ഇന്ത്യയുൾപ്പെടെ മിക്ക രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയിൽ സ്കൂളുകളും കോളേജുകളും അടച്ചു. ട്രെയിനും ബസും റദ്ദാക്കി.ഈ ലോകം മുഴുവൻ അടച്ചു പൂട്ടി. ഭയമല്ല, ജാഗ്രതയാണ് നമുക്ക് വേണ്ടത്.

അനാമിക
3A ജില്ലാ.എം.യു.പി.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം