ജി.എം.ബി.എച്ച്.എസ്.എസ്. ചാല/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും രോഗപ്രതിരോധവും പരിസ്ഥിതിയും .

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വവും രോഗപ്രതിരോധവും പരിസ്ഥിതിയും

    ലോകത്തെ മുഴുവൻ രീതിയിൽ ആക്കി കൊണ്ടിരിക്കുന്ന ഒരു മഹാമാരി അതിനെ അതിജീവിച്ച് മുന്നേറുന്ന ഒരു സാഹചര്യത്തിൽ അവിടെയാണ് നമ്മളോരോരുത്തരും കടന്നുപോകുന്നത് ഈ സന്ദർഭത്തിൽ നമ്മൾ ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഞാൻ ഈ ചെറിയ ലേഖനത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്.

      ഒരു വ്യക്തിയുടെ സവിശേഷ ഗുണങ്ങളിൽ ഒന്നാണ് വ്യക്തിശുചിത്വം ഒരു വ്യക്തി സ്വയം ശുചിത്വം പാലിക്കുന്നതിലൂടെ നമ്മുടെ സമൂഹവും നാടും സംരക്ഷിക്കപ്പെടുന്നു. ശുചിത്വം പാലിക്കുന്നതിലൂടെ രോഗപ്രതിരോധവും നമ്മൾ കൂടുന്നു . നമ്മുടെ നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത വൈറസുകളും ബാക്ടീരിയകളും ശുചിത്വമില്ലായ്മയിലുടെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും പല സാംക്രമിക രോഗങ്ങൾ നമ്മളിൽ പകരുകയും ചെയ്യുന്നു അതുമാത്രമല്ല നമ്മളിലൂടെ അത് മറ്റൊരാൾക്ക് പകരുകയും അതിവേഗം നമ്മുടെ ചുറ്റുപാടും വ്യാപിച്ച് ജീവൻ തന്നെ അപകടകാരി ആകുകയും ചെയ്യുന്നു.

     പുറത്ത് പോയി വരുന്ന ഓരോ വ്യക്തിയും നമ്മുടെ കൈകളും മുഖവും കാലും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്, കാരണം പരിസ്ഥിതി മലിനീകരണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഒരു ജീവിത രീതിയാണ് ഇപ്പോൾ നമുക്ക് ചുറ്റുമുള്ളത് ഇപ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒന്നാണ് ലോകത്തെ മുഴുവൻ ഭീതിയിലാക്കി ഒരു വൈറസ് അത് നമ്മുടെ നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത ഒന്നാണ് വ്യക്തിശുചിത്വം പാലിക്കുക പാലിക്കാത്ത പക്ഷം ഈ വൈറസുകൾ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുക തന്നെ ചെയ്യും. അതിൻെറ പ്രതിരോധ മാർഗങ്ങളിലൊന്ന് നമ്മുടെ കൈകളും മുഖവും കാലുകളും എപ്പോഴും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക എന്നതാണ് നമ്മൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക പൊതു സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്താതിരിക്കുക .
ചുറ്റുപാടും വെള്ളം കെട്ടി കിടക്കാതെ വൃത്തിയായി സൂക്ഷിക്കുക തന്മൂലം പകർച്ചവ്യാധികളിൽ നിന്ന് നമുക്ക് രക്ഷനേടാം.

     നാം നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി മലിനീകരണവും വായു മലിനീകരണവും പരിസ്ഥിതി മലിനീകരണം
ഇവയിലൂടെ ശുദ്ധവായു ശ്വസിക്കാൻ ലഭ്യമാകാത്ത അവസ്ഥയിലാണ് നമ്മൾ ഓരോ ദിവസവും കടന്നു പോകുന്നത് കാരണം ജീവജാലങ്ങളുടെ സന്തുലിതാവസ്ഥ ഫലം കാണപ്പെടുന്നു അസംസ്കൃത വസ്തുക്കളുടെ അമിതമായ ഉപയോഗവും വൻകിട ഫാക്ടറികളിൽ നിന്നും ആശുപത്രിയിൽ നിന്നും പുറന്തള്ളപ്പെടുന്ന മാലിന്യങ്ങളും കാരണം നമ്മുടെ നദികളും പുഴകളും മാലിന്യപ്പെടുന്നു അതുകാരണം ജല ജീവജാലങ്ങൾ അപ്രത്യക്ഷമാവുകയും പുഴകളും നദികളും ശോഷിക്കുകയും മാലിന്യം കെട്ടിക്കിടന്ന് നദികളുടെ ഒഴുക്കിന് തടസം ഉണ്ടാവുകയും ചെയ്യുന്നു ശബ്ദത്തിൻറെ അതിപ്രസരവും പ്രകാശത്തിൻറെ തീവ്രത പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുകയും ജീവജാലങ്ങളെ ബാധിക്കുകയും ചെയ്യുന്നു കാടുകളും മലകളും വെട്ടിനിരത്തി കെട്ടിടങ്ങൾ ഉയർത്തുമ്പോൾ നമ്മുടെ പ്രകൃതിയുടെ സന്തുലിതാവസ്ഥയിൽ മാറ്റമുണ്ടാകുന്നു അതിനൊരുദാഹരണമാണ് നമ്മുടെ നാട്ടിൽ ഈ കഴിഞ്ഞുപോയ പ്രളയ കാലഘട്ടം, ഓഖി ചുഴലിക്കാറ്റ് മുതലായവ .

    പ്രകൃതി ഒരു ഭക്ഷ്യ ശൃംഖല നമുക്കായി ഒരുക്കിയിട്ടുണ്ട് അതിൽ നിന്നും മാറി ചിന്തിച്ചു ഓരോന്നും പാകപ്പെടുത്തുബോൾ നമ്മൾ തന്നെ അപകടം വിളിച്ചുവരുത്തുന്നു ജങ്ക്ഫുഡ് രാസപദാർത്ഥങ്ങൾ ചേർന്ന ആഹാരങ്ങൾ ഇതൊക്കെ കഴിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യം നാം തന്നെ നശിപ്പിക്കുന്നു

    
     അടുത്ത തലമുറയ്ക്ക് വാസയോഗ്യമായ ഒരു സാഹചര്യം ഒരുക്കാൻ നമ്മൾ ഓരോ വ്യക്തികളും ചിന്തിക്കേണ്ടിയിരിക്കുന്നു അതിനായി നമുക്കെല്ലാവർക്കും കൈകോർക്കാം. നാം ചെയ്യേണ്ട കാര്യങ്ങൾ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക, നദികളും പുഴകളും സംരക്ഷിക്കുക അസംസ്കൃത വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക, പ്രകൃതി സൗഹൃദമായ വസ്തുക്കൾ ഉപയോഗിക്കുക ഓരോ വ്യക്തിയും വ്യക്തി ശുചിത്വം പാലിക്കുക, പരിസ്ഥിതിയെ പരിപാലിക്കുക അതിലൂടെ രോഗപ്രതിരോധം നേടുക ഈ മഹാമാരിയിൽ നിന്നും എല്ലാവരും വിമുക്തനായി ആരോഗ്യം വീണ്ടെുടുക്കട്ടെ എന്ന് നേർന്നു കൊണ്ട് എൻറെ ലേഖനം ഞാനിവിടെ ചുരുക്കുന്നു.
 

അഖിൽ ജിത്ത് എം എസ്
10B ജി.എം.ബി.എച്ച്.എസ്.എസ്. ചാല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം