ഓർമകളിൽ ആ ദിനം
10-3-2020
ചൊവ്വ
ഇന്നും പതിവിലേറെ സന്തോഷത്തോടെ സ്കൂളിലെത്തി. ഇന്ന് ഞങ്ങളുടെ ക്ലാസ്സ് ആയിരുന്നു ചെടികൾക്കു വെള്ളം നനയ്ക്കാൻ ഉണ്ടായിരുന്നത്. എനിക്ക് നല്ല സന്തോഷം തോന്നി. ഷുഫൈജ ടീച്ചർ 'ആഹാരവും ആരോഗ്യവും' എന്ന പാഠം എടുത്തു. ഞങ്ങൾ ഗ്രൂപ്പ് പ്രവർത്തനമൊക്കെ ഉഷാറായി ചെയ്തു. ഉച്ചയായപ്പോഴേക്കും ടീച്ചർ പറഞ്ഞു കൊറോണ എന്ന വില്ലൻ നമ്മുടെ ലോകത്തിനെ കാർന്നു കൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ ഓരോ ദിവസവും മരണത്തിന് കീഴടങ്ങുകയാണെന്നും പറഞ്ഞു. എനിക്ക് പേടിയായി. ടീച്ചർ മുന്കരുതലുകളെപ്പറ്റി പറഞ്ഞു തന്നു.
വീട്ടിലേക്കോടുമ്പോൾ എനിക്ക് കരയണോ സന്തോഷിക്കണോ എന്നൊന്നും ഒരു പിടുത്തവുമില്ലായിരുന്നു. ഈ അവധിക്കാലം ഒരു സന്തോഷമില്ലാത്ത അവധിക്കാലമായല്ലോ എന്നോർത്ത് ഞാൻ വിതുമ്പുന്നു.....
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|