വൈറസിൻ പിടിയിലകപ്പെട്ടു നിത്യവും
പാരിൽ പൊലിയുന്നതെത്ര ജീവൻ
മാറോടണച്ചുനാം നേടിയ സ്വപ്നങ്ങൾ
പാഴായിപ്പോകുന്നതെത്ര വേഗം
നാടിന്റെ ദുർവിധി ഈ വിധമായല്ലോ
ഇനിയൊരു മോചനമില്ലേ പാരിൽ
എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ല
ഭാവം നടിക്കുന്ന സോദരരെ
എല്ലാം ഒരമ്മതൻ മക്കളല്ലേ
നമുക്കൊന്നിച്ചു നിന്നിടാം ഇനിയുള്ള നാൾ
നല്ലൊരു നാൾ വിദൂരമല്ലെന്നോർത്
ഒന്നിച്ചു പൊരുതിടാം ഇനിയുള്ള നാൾ
നമുക്കൊന്നിച്ചു പൊരുതിടാം ഇനിയുള്ള നാൾ