ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/ കോഴിയും പൂച്ചയും

Schoolwiki സംരംഭത്തിൽ നിന്ന്
കോഴിയും പൂച്ചയും

കോഴിയും പൂച്ചയും നല്ല ചങ്ങാതിമാരായിരുന്നു. ഒരു ദിവസം അവർ നടന്നുപോകുമ്പോൾ ഒരു കുളം കണ്ടു. അവർ ആ കുളത്തിന്റെ അടുത്തേക്ക് ചെന്നു. അതിൽ കുറെ മീനുകൾ തുള്ളി ചാടുന്നത് അവർ കണ്ടു. അപ്പോൾ പൂച്ച കോഴിയമ്മയോട് പറഞ്ഞു. നമുക്ക് മീനിനെ പിടിക്കാം എന്നിട്ട് നമുക്ക് മീൻ വറുത്ത് തിന്നാം . ശരി എന്നാൽ വാ നമുക്ക് രണ്ടുപേർക്കും കൂടി പിടിക്കാം കോഴിയമ്മ പറഞ്ഞു. അങ്ങനെ അവർ രണ്ടുപേരും കൂടെ കുറെ മീനുകളെ പിടിച്ചു. ആ മീനുകളെയും കൊണ്ട് പൂച്ചയമ്മയുടെ വീട്ടിലേക്ക് പോയി. പൂച്ച പറഞ്ഞു ഞാൻ മീൻ വറുത്തെടുക്കാം. അപ്പോൾ കോഴിയമ്മ പറഞ്ഞു ഞാൻ സഹായിക്കാം അങ്ങനെ മീൻ രണ്ടുപേരും കൂടെ വറുത്തു തിന്നു അവർ സന്തോഷത്തോടെ ജീവിച്ചു .

ജഹാന നസ്റി സി
3 B ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ