അനിയത്തി കുട്ടിയുടെ നൊമ്പരം

ജീവിതത്തിൽ ഒരുപാട് വേദനിപ്പിച്ച സംഭവമായിരുന്നു എന്റെ രണ്ടാമത്തെ താത്തയുടെ മരണം. എനിക്ക് ഒമ്പത് മാസം പ്രായം ആകുമ്പോൾ ആയിരുന്നു ദിൽഷാന താത്തയുടെ വേർപെടൽ. ഓർമ്മകൾ ഒന്നും ഇല്ലെങ്കിലും ഇപ്പോൾ ആലോചിക്കുമ്പോൾ എന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടത്. പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട് ഇപ്പോൾ താത്ത ഉണ്ടായിരുന്നെങ്കിലോ എന്ന്. പിന്നെ വിചാരിക്കും ഞങ്ങളെക്കാൾ പടച്ചോന് ഇഷ്ടം താത്തയെ ആണെന്ന്. വീട്ടിൽ ഇപ്പോൾ ഞങ്ങൾ നാലു പെൺകുട്ടികളാണ് ഉമ്മച്ചി എപ്പോഴും പറയാറുണ്ട് എന്നെ അവൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു എന്നൊക്കെ. മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വരെയും താത്ത എന്നെ എടുത്തു നടന്നിരുന്നു.

ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു പോയതായിരുന്നു ഞങ്ങളെല്ലാവരും. താത്ത അന്ന് രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് . നാരങ്ങ വാങ്ങാൻ കടയിലേക്ക് പോയ താത്തയെ ഒരു ഓട്ടോറിക്ഷ വന്നിടിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകും വഴി താത്ത ഈ ലോകത്തോട് വിട പറഞ്ഞു . ഇന്നും ഇവയെല്ലാം എന്റെ മനസിനെ നൊമ്പര പ്പെടുത്തി കൊണ്ടിരിക്കുന്നു.

ലെന നസ്രിൻ. കെ.സി
4 B ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ