ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/വെള്ളയുടുപ്പിട്ട മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
വെള്ളയുടുപ്പിട്ട മാലാഖ

ക്ലാസിലെ മിടുക്കിയായ കുട്ടിയാണ് നിമ്മി .പഠിക്കാനും വായിക്കാനും ഡാൻസ് കളിക്കാനും പാട്ടുപാടാനും എന്നും അവൾ മുന്നിലാണ്. നിമിയുടെ വീടിൻറെ അടുത്തുതന്നെ ഒരു ആശുപത്രിയും ഉണ്ട് .അവിടെയുള്ള നഴ്സുമാരെ കാണുമ്പോൾ നിമ്മിക്ക് ആകെ പേടിയാണ്. എന്താണെന്നറിയാമോ ? പനിപിടിച്ചു ചെല്ലുമ്പോഴും, മുറിവ് പറ്റി പോകുമ്പോഴും അവരവളെ കുത്തിവയ്ക്കും. നഴ്സുമാരെ നിമ്മിക്ക് ഇഷ്ടമല്ല. അവർ തരുന്ന കൈപ്പുള്ള മരുന്ന് ഓർക്കുമ്പോ തന്നെ ശർദ്ദിക്കാൻ വരും. അങ്ങനെ ഒരു ദിവസം പത്രത്തിലൊക്കെ ഒരു വാർത്ത വന്നു. ലോകം മുഴുവനും ഒരു വൈറസ് പടരുകയാണ്. മിക്കവാറും രാജ്യങ്ങളിൽ ഒരുപാട് ആൾക്കാർ മരിച്ചുകൊണ്ടിരിക്കുന്നു. ടിവി തുറക്കുമ്പോൾ കൊറോണ എന്നും കോവിഡ് 19 എന്നും മാത്രമേ കേൾക്കാനുള്ളൂ .നിമ്മിയുടെ വീടിന് അപ്പുറമുള്ള ഉള്ള ആശുപത്രിയിലും രോഗികൾ ഉണ്ടത്രേ. നിമ്മിയുടെ അച്ഛൻ അബുദാബിയിൽ ആയിരുന്നു. ഒരു ദിവസം അച്ഛനും പനി വന്നു. അച്ഛനും അമ്മയും നിമ്മിയും അനിയത്തിയും ആശുപത്രിയിലായി . 24 മണിക്കൂറും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന , മറ്റുള്ളവരെ ശുശ്രൂഷിക്കുന്ന നഴ്സുമാരെ കണ്ടപ്പോൾ നിമ്മിക്ക് അവരോടുള്ള പേടി മാറി, ബഹുമാനം ആയി. ഇപ്പോൾ നിമ്മിക്ക് മനസ്സിലായി അവർ വെള്ളയുടുപ്പിട്ട മാലാഖമാർ ആണെന്ന്. അസുഖം ഭേദമായി ആയി ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ നിമ്മി മനസ്സിലോർത്തു..... വലുതാവുമ്പോൾ ഞാനുമൊരു നഴ്സ് ആകും വെള്ളയുടുപ്പിട്ട നഴ്സ്.......

ഫാത്തിമ റഫ്ന
4 ബി ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ