ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/പൂക്കളും പൂമ്പാറ്റകളും

പൂക്കളും പൂമ്പാറ്റകളും

ഒരു ഗ്രാമത്തിൽ വലിയ ഒരു പൂന്തോട്ടമുണ്ടായിരുന്നു. അവിടെ പല തരത്തിലും വർണത്തിലുമുള്ള പൂക്കൾ നിറഞ്ഞിരുന്നു. കുളിർക്കാറ്റിൽ പൂക്കൾ നൃത്തം ചെയ്യുന്നത് കാണാൻ നല്ല ഭംഗിയാണ്. പൂക്കളേക്കാൾ ചന്തം അവിടെ പാറി നടക്കുന്ന പൂമ്പാറ്റകൾക്കാണ്. വർണ്ണച്ചിറകുള്ളതും പുള്ളിയുടുപ്പിട്ടതുമായ ശലഭ സുന്ദരികൾ പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടി. തേൻ നുകരാൻ വരുന്ന പൂമ്പാറ്റകളോട് പൂക്കൾക്ക് വലിയ ഗമയും അസൂയയും തോന്നി. പ്രകൃതിയുടെ സൗന്ദര്യം വർധിപ്പിക്കുന്നത് ഞങ്ങളാണെന്നാണ് പൂക്കളുടെ അവകാശവാദം. ഇതു കേട്ട പൂമ്പാറ്റകൾക്ക് വളരെ വിഷമം തോന്നി. അവർ ഇതൊന്നും കാര്യമാക്കാതെ വീണ്ടും തേൻ നുകരാനായി എത്തി.

അങ്ങനെ ദിവസങ്ങൾ നീങ്ങവെ ഒരു നാൾ ശക്തമായ കാറ്റോട് കൂടിയ മഴ പെയ്തു .പൂക്കളാകെ നനഞ്ഞ് ഇതളുകളെല്ലാം പൊഴിഞ്ഞു.അടുത്ത ദിവസം പൂമ്പാറ്റകൾ പൂന്തോട്ടത്തിലെത്തിയപ്പോൾ പാതി ഇതളുകളുമായി ചീഞ്ഞിരിക്കുന്ന പൂക്കളെ കണ്ടു. കഴിഞ്ഞ നാൾ അഹങ്കരിച്ച പൂക്കളുടെ അവസ്ഥ കണ്ടപ്പോൾ പൂമ്പാറ്റ കൾക്ക് ചിരി വന്നു.അവർ പരസ്പരം പറഞ്ഞു: "ഇത്രയേ ഉള്ളൂ എല്ലാവരുടേയും കാര്യം ". ഇത് കേട്ട പൂക്കൾ നാണം കൊണ്ട് തല താഴ്ത്തി. ഇതിലൂടെ സൗന്ദര്യത്തിൽ അഹങ്കരിക്കുന്നത് ആപത്താണെന്നും അവർക്ക് മനസ്സിലായി

ആവണി ഒ
4 A ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ