ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ഒരു കൊറോണ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കഥ

ഒരു വീട്ടിൽ അച്ഛനും അമ്മയും പൊന്നു എന്ന മകനും താമസിച്ചിരുന്നു. മഹാ വികൃതി ആയിരുന്നു പൊന്നു. ഒരു ദിവസം അവനോട് അവന്റെ അമ്മ പറഞ്ഞു പുറത്തേക്ക് പോകാനും കൂട്ടുകാരുമായി കളിക്കാനും പാടില്ല. അതെന്താണമ്മേ പൊന്നു ചോദിച്ചു. അമ്മ പറഞ്ഞു കൊറോണ വൈറസ് ഉണ്ടാക്കുന്ന രോഗം നമ്മുടെ നാട്ടിൽ വ്യാപിച്ചിരിക്കുന്നു. അത് മൂലം ആളുകൾ മരിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ഇടയ്ക്കിടയ്ക്ക് കൈ സോപ്പിട്ടു കഴുകുകയും ആളുകളിൽ നിന്ന് അകലം പാലിച്ചു നിൽക്കുകയും വേണം. അവൻ അമ്മ പറയുന്നത് അനുസരണയോടെ കേട്ടു. അമ്മ അടുക്കളയിലേക്ക് പോയി. ആ തക്കത്തിന് പൊന്നു അടുത്ത വീട്ടിലേക്ക് കളിക്കാൻ പോയി. ഓടിയും ചാടിയും ചെരുപ്പിടാതെ നടന്നും അവൻ കളിച്ചു. കൈ കഴുകാതെ മിഠായി തിന്നു. അമ്മ പറഞ്ഞതൊന്നും അവൻ അനുസരിച്ചില്ല. കളി കഴിഞ്ഞ് അവൻ വീട്ടിൽ തിരിച്ചെത്തി. അവൻ സോഫയിൽ ഇരുന്ന് ഉറങ്ങിപ്പോയി. പെട്ടെന്ന് അവന് പനിയും ചുമയും തുടങ്ങി. അവൻ അമ്മയെ വിളിച്ചു. അമ്മ അവനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. ഡോക്ടർ പരിശോധിച്ചു. ഈ കുട്ടിക്ക് കൊറോണ എന്ന രോഗം ബാധിച്ചിരിക്കുന്നു. ഇത് കേട്ട് അമ്മ കരയുന്നത് അവൻ കണ്ടു. അവന് തൊണ്ട വരളുന്നപോലെ തോന്നി. അവന് പേടിയായി. അവൻ ഉറക്കെ കരഞ്ഞു, അമ്മേ അമ്മേ ഞാൻ ഇനി അമ്മ പറയുന്നത് അനുസരിക്കാതിരിക്കില്ല. അവന്റെ വിളി കേട്ട് അമ്മ ഓടി വന്നു അവനെ വിളിച്ചുനർത്തി. അപ്പോഴാണ് താൻ സ്വപ്നം കണ്ടതാണ് എന്ന് അവനു മനസ്സിലായത്. അവൻ പറഞ്ഞു അമ്മേ ഇനി കൊറോണ ഉണ്ടാക്കുന്ന രോഗം എല്ലാവരിൽ നിന്നും വിട്ടുമാറാതെ ഞാൻ എങ്ങോട്ടും പോകില്ല. ഇടയ്ക്കിടയ്ക്ക് സോപ്പിട്ടു കൈ കഴുകുകയും ചെയ്യും. അങ്ങനെ അവൻ നല്ല കുട്ടിയായി. കൂട്ടുകാരെ നിങ്ങൾ എല്ലാവരും ഇടയ്ക്കിടയ്ക്ക് കൈ സോപ്പിട്ടു കഴുകുകയും വീട്ടിൽ തന്നെ ഇരിക്കുകയും വേണം. അങ്ങനെ ലോകത്തെ മുഴുവൻ ആപത്തിലാക്കിയ കൊറോണയെ നമുക്ക് ഒരുമിച്ചു തുരത്താം.

തൻവിക്. എൻ
2A ജി എം എൽ പി സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ