ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വമുള്ള ചുറ്റുപാട് നമ്മുടെ അവകാശം.

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമുള്ള ചുറ്റുപാട് നമ്മുടെ അവകാശം.

ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും മൗലികാവകാശമാണ്. ജീവിക്കാൻ ഉള്ള അവകാശം എന്നാൽ ശുചിത്വമുള്ള അന്തരീക്ഷത്തിലും ശുചിത്വമുള്ള ചുറ്റുപാടിലും ജീവിക്കാനുള്ള അവകാശം എന്നർത്ഥം. ശുചിത്വമുള്ള ചുറ്റുപാടിലും അന്തരീക്ഷത്തിലും ജീവിക്കുന്നത് അന്തസാണ്. അഭിമാനമാണ്. അതായത്, ശുചിത്വം അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രശ്നമാണ്. ശുചിത്വമില്ലാത്ത ചുറ്റുപാടിൽ ജീവിക്കുമ്പോൾ അന്തസും അഭിമാനവും ഇല്ലാത്തവരായി മാറുന്നു. ജീവിത ഗുണനിലവാരത്തിന്റെ സൂചന കൂടിയാണ് ശുചിത്വം.ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിത ഗുണനിലവാരവും ഉയർത്തപ്പെടും. വ്യക്തി ശുചിത്വ ബോധമുള്ളത് കൊണ്ടാണല്ലോ നാം പല്ല് തേച്ചു കുളിച്ചു വൃത്തിയായി നടക്കുന്നത്. ഭക്ഷണതിന് മുമ്പും ശേഷവും കൈ കഴുകുന്നത്. അത് പോലെ വ്യക്തിഗതമായി ആവശ്യമുള്ള എല്ലാ ശുചിത്വകർമ്മങ്ങളും ചെയ്യുന്നത്. വ്യക്തിശുചിത്വം സാധ്യമാണെങ്കിൽ സാമൂഹ്യശുചിത്വവും സാധ്യമാണ്. അതിന് സാമൂഹ്യശുചിത്വബോധം വ്യക്തികൾക്കുണ്ടാവണം. അതുണ്ടായാൽ ഓരോ വ്യക്തിയും സാമൂഹ്യശുചിത്വത്തിനോ ഗാർഹിക ശുചിത്വത്തിനോ വേണ്ടി പരിസരം മലിനമാക്കില്ല. മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിലേക്കും ജലാശജയങ്ങളിലേക്കും തള്ളുകയില്ല. പ്രകൃതിയെ തന്നെ ശുചിത്വമുള്ളതാക്കും.ഇപ്പോൾ നമ്മുടെ പ്രശ്നം ആയി മാറിയിരിക്കുന്ന കൊറോണ എന്ന മാരക വൈറസിനെ തടയാനും ശുചിത്വമാണ് ആദ്യം വേണ്ടത്. വ്യക്തി ശുചിത്വംവും സാമൂഹ്യ ശുചിത്വംവും വഴി നമ്മുടെ പ്രകൃതിയും ശുചിത്വമുള്ളതാവട്ടെ... എല്ലാ മാരക വൈറസുകളിൽ നിന്നും നാടിനും മനുഷ്യനും മോചനം ലഭിക്കട്ടെ... ആരോഗ്യം ഉള്ള ജീവിതം ഉണ്ടാവട്ടെ.

റിസ്‌ല. പി
3 B ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം