ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/വൈറസ് താണ്ഡവം
വൈറസ് താണ്ഡവം
നമ്മുടെ ലോകത്ത് കടന്നു കയറിയ ഒരു വൻ ദുരന്തമാണ് കൊറോണ വൈറസ് .ഇത് നാടിനെ ഒന്നടങ്കം ഞെട്ടിച്ചു . വല്ലാത്ത ഒരു കാലഘട്ടമാണ് ഇത്. ജനങ്ങളെല്ലാം വല്ലാത്ത ഒരുഅവസ്ഥയിലാണ്.രാജ്യമൊന്നാകെ അടച്ചു പൂട്ടി. വിദ്യാലയങ്ങളെല്ലാം അടച്ചു പൂട്ടി. ജനങ്ങൾ കൂട്ടം കൂടാൻ സാധ്യതയുള്ള എല്ലാം നിർത്തലാക്കി.എല്ലാവരും അവരുടെ വീട്ടിൽ ഇരുന്നു .ആളുകൾക്കൊന്നും പുറത്ത് പോകാനോ ജോലിക്ക് പോകാനോ പറ്റാത്ത അവസ്ഥയായി. രാജ്യം ലോക്ഡൗണിലായി. ഇടയ്ക്കിടെ കൈ കഴുകുക, മാസ്ക് ധരിക്കുക, പുറത്തു പോയി വന്നാൽ കുളിക്കുക. ഇവയൊക്കെയാണ് കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധ മാർഗ്ഗം. നമ്മുടെ ലോകത്തെ ഒന്നടങ്കം മാറ്റിമറിച്ച വൈറസാണിത്. ഒരുപാട് പേരുടെ ജീവൻ ഈ വൈറസ് കൊണ്ടുപോയി.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |