ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/റിഫയും ഷെറിനും

റിഫയും ഷെറിനും

ഒരു കൊച്ചു വീട്ടിലാണ് ഷെറിൻ താമസിക്കുന്നത്. ഒരു ദിവസം അവളുടെ വീട്ടിലേക്ക് ഒരു അതിഥി വന്നു. റിഫ എന്നാണ് അവളുടെ പേര്.ഷെറിൻ്റെ ഉമ്മറിഫയെ അകത്തേക്ക് ക്ഷണിച്ചു. അവൾ കയ്യും കാലും കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രമണ് അകത്തേക്ക് കയറിയത്.ഷെറിൻ റിഫ യോട് ചോദിച്ചു. "എന്തിനാണ് നീ കാലും കയ്യും കഴുകിയത്? റിഫ പറഞ്ഞു, ഞാൻ വന്നത് പുറത്തു നിന്നല്ലേ എൻ്റെ കയ്യിൽ അണുക്കളുണ്ടെങ്കിലോ? ഷെറിൻ ചോദിച്ചു: "നീ ഇപ്പോൾ തിരിച്ചു പോവില്ലേ അപ്പോൾ നിൻ്റെ വീട്ടിൽ നിന്ന് കഴുകാമല്ലോ? റിഫ പറഞ്ഞു, "ഞാൻ പറയട്ടെ, ഒരു വൈറസ്, അവൻ്റെ പേര് ബ്ലൂമി. പുറത്താര് ഇറങ്ങിയാലും അവരെ പിടിക്കും. നിൻ്റെ വീട്ടിലേക്ക് വരാൻ വേണ്ടി ഞാൻ പുറത്തിറങ്ങി ബ്ലൂമി എൻ്റെ മേൽ കയറി.അപ്പോൾ ഷെറിൻ പറഞ്ഞു 'അയ്യോ അപ്പോൾ റിഫ വരുമ്പോൾ എന്നെ തൊട്ടാൽ ബ്ലൂമി വൈറസ് എൻ്റെ മേലും കയറില്ലേ? റിഫ പറഞ്ഞു "അതാണ് ഞാൻ കാലും കയ്യും കഴുകിയത്.ബ്ലൂമി ഇപ്പോൾ ഒഴുകിപ്പോയി കാണും. ഷെറിൻ പറഞ്ഞു, അപ്പോൾ പുറത്ത് പോയി വന്നാൽ നമ്മൾ വൃത്തിയാവണം അല്ലേ .ബ്ലൂമിയെപ്പോലെയുള്ള വൈറസ് വൃത്തിയില്ലാത്തിടത്തൊക്കെ ഉണ്ടാവില്ലേ? അപ്പോൾ പരിസരവും വൃത്തിയാവണം അല്ലേ. നാട് മുഴുവൻ വൃത്തിയായാൽ അണുക്കളും വൈറസും ഒന്നും ഉണ്ടാകില്ല, റിഫ പറഞ്ഞു .അപ്പോൾ നാടും പരിസരവും നന്നായാൽ നിൻ്റെ വീടും പരിസരവും നന്നാവും .നാമെല്ലാരും വ്യക്തി ശുചിത്വം എല്ലായ്പ്പോഴും പാലിച്ചാൽ നമുക്ക് നല്ലത്. " ആണോ ഞാൻ നേരത്തെ പുറത്തു പോയിരുന്നു. കയ്യും കാലും കഴുകി ഇപ്പോൾ വരാം.അല്ലെങ്കിൽ ബ്ലൂമി വരും. ഇതും പറഞ്ഞ് ഷെറിൻ അകത്തേക്കോടി.

റിഫ ഫാത്തിമ
2D ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ