ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/തനിമ നഷ്ടപ്പെടുന്ന ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
തനിമ നഷ്ടപ്പെടുന്ന ഭൂമി

സുന്ദരമായ ഈ പ്രകൃതി ദൈവദാനം ആണ് .നമുക്ക് ജീവിക്കാൻ ആവശ്യമുള്ളതെല്ലാം പ്രകൃതിയിൽ ഉണ്ട്. ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധമായ ജലവും ഭക്ഷണവും നമുക്ക് പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു. അതുകൊണ്ടുതന്നെ പ്രകൃതി നമ്മുടെ അമ്മ എന്ന് തന്നെ പറയാം. എന്നാൽ ഇന്ന് നമ്മുടെ പരിസരവും ചുറ്റുപാടും മാലിന്യങ്ങളും കീടനാശിനികളും കൊണ്ട് നിറഞ്ഞു. നമ്മുടെ പ്രകൃതിയോട് മനുഷ്യർ ക്രൂരത കാണിക്കുന്നു. കാടുകൾ വെട്ടിനശിപ്പിച്ചും മലകളും കുന്നുകളും നിരത്തിയും പ്രകൃതിയുടെ തനിമ നഷ്ടപ്പെടുത്തി. പ്ലാസ്റ്റിക് കത്തിച്ചും അമിതമായ വാഹനങ്ങളുടെ ഉപയോഗവും വായുവിനെ മലിനമാക്കി. അഴുക്കുചാലുകൾ പുഴയിലേയ്ക്ക് തള്ളി ശുദ്ധമായ ജലം മലിനമാക്കി. അതുകൊണ്ടുതന്നെ മനുഷ്യർ ഇന്ന് പ്രകൃതി ദുരന്തങ്ങളിലേക്കും മഹാമാരിയിലേക്കും എത്തി.
ഇനി നാം മാറിയേ തീരൂ. നാം നമ്മിൽ ഉറച്ച് നമ്മുടെ പ്രകൃതിയെ സംരംക്ഷിക്കണം. വയലുകൾ നികത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കാതിരിക്കുക, പ്ലാസ്റ്റിക് കത്തിക്കാതെയും അമിതമായ വാഹനത്തിൻറെ ഉപയോഗം കുറച്ചും വായുവിനെ ശുദ്ധമാക്കുക, മരങ്ങൾ വച്ചുപിടിപ്പിക്കുക, ഫാക്ടറികളിൽ നിന്നും അഴുക്ക് ചാലുകളിൽ നിന്നും പുറംതള്ളുന്ന മലിനജലം പുഴകളിലും തോടുകളിലും തള്ളാ തിരിക്കുക, പ്ലാസ്റ്റിക്കിൻ്റെ അമിതമായ ഉപയോഗം കുറയ്ക്കുക, പകരമായി തുണിസഞ്ചികൾ ഉപയോഗിക്കുക .ഇതിനായി നമുക്ക് ഒന്നായി മുന്നോട്ട് നീങ്ങാം

റിനിയ ഫാത്തിമ ഇ പി
4B ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം