സന്തോഷ പുതു വർഷ പുലരിയിൽ ..
നീ എന്തിനിവിടെ ഉറ്റുനോക്കി.
ബന്ധങ്ങൾ അറ്റുപോവാതെ
നീ ലോകത്ത് മുഴുവൻ എത്തി നോക്കി.
ഭ്രാന്തമായോടി പിടിച്ചു
നീ കണ്ടവരെയൊക്കെ.
ലോകം മുഴുവൻ
രോഗം പരത്തി നീ.
വിദ്യയാൽ സമ്പന്നമായ
ലോകത്തെ
നീ പരിഹസിച്ചു
ഭ്രാന്തിയാം കൊറോണേ
നീ പുതുതായി എന്തു നേടി
ലോകത്തെ മുഴുവൻ
ലോക്ക് ഡൗണിലാക്കി നീ
ഭ്രാന്തമായോടി നീ
മർത്യനെ കൊന്നിതാ
ഇത്രയും ഭ്രാന്തിയണോ നീ ?