ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ഒരു പകലിൻ ഇടവേള

ഒരു പകലിൻ ഇടവേള

ലോക്ഡൗണിന്റെ ഇടയിലെ ഒരു ദിവസം ഞാൻ അമ്മയുടെ കൂടെവാഴത്തട്ട (വാഴക്കൂമ്പ്) എടുക്കുന്നതിനു വേണ്ടി പാടത്തേക്കിറങ്ങി. അവിടെ പാലം കണ്ടു. തോട്ടിൽ വെള്ളം കണ്ടു. ഞാൻ തോട്ടിൽ ഇറങ്ങി. കൈകളിൽ വെള്ളം കോരി എടുത്തു. നല്ല തെളിഞ്ഞ വെള്ളം. എന്റെ മുഖം അതിൽ കണ്ടു. പിന്നെ വാഴത്തട്ട എടുത്ത് തോട്ടിൻ വരമ്പിലൂടെ നടക്കുമ്പോൾ വാഴത്തോപ്പിലൂടെ ഒരു പാമ്പിനെ കണ്ടു. എനിക്കു പേടിയായി .അമ്മേ.... നമുക്ക് വേഗം പോവാം ..ഞാൻ അമ്മയുടെ കൈയ്യിൽ പിടിച്ചു വലിച്ചു. പാമ്പ് വാഴത്തോട്ടത്തിലെ കരിയിലകൾക്കിടയിലൂടെ ഇഴഞ്ഞു നീങ്ങി പോയി. അപ്പോൾ അമ്മ പറഞ്ഞു., നമ്മളെപ്പോലെ ഭൂമിയുടെ അവകാശികളാണ് എല്ലാ ജീവജാലങ്ങളും:. അവർക്കും ഈ ഭൂമിയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ഉണ്ട്. തിരിച്ചു വീട്ടിലേക്കു നടന്നു വരുമ്പോൾ ഞാൻ ചിന്തിച്ചതും അതെല്ലാം തന്നെയായിരുന്നു......

ആരാധ്യ എം
1E ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം