ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലാനുഭവം

ഒരു കൊറോണക്കാലാനുഭവം

എന്റെ ആ വിദ്യാലയത്തിലെ അവസാന വർഷ മായിരുന്നു. നല്ല സന്തോഷത്തോടുകൂടി ഓരോ ക്ലാസും പിന്നിട്ടു വരികയായിരുന്നു. അങ്ങനെ യാണ് പെട്ടെന്ന് ഒരു ദിവസം ടീച്ചർ ഞങ്ങളോട് പറഞ്ഞു "ഇന്ന് നിങ്ങളുടെ അവസാന ത്തെ class ആണ്. ഇനി നിങ്ങൾ സ്കൂളിലേക്ക് വരേണ്ട "എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോഴാണ് കൊറോണ എന്ന മഹാമാരി നമ്മുടെ ലോകത്താകെ പിടികൂടിയ വിവരം ഞങ്ങൾ അറിഞ്ഞത്. ഞങ്ങൾ ആകെ വിഷമത്തിലായി... ഇനി ആരെയും കാണാൻ പറ്റില്ലല്ലോ.. എന്ന സങ്കടം ഞങ്ങളെ വല്ലാതെ അലട്ടി. ആ സ്കൂളിന്റെ പടിയിറങ്ങാൻ ഞങ്ങൾക്ക് കഴിയുന്നില്ലായിരുന്നു... ഇപ്പോഴും വല്ലാത്ത വിഷമത്തിലാണ്. കൊറോണ എന്ന രോഗം വന്നില്ലായിരുന്നുവെങ്കിൽ എല്ലാം കഴിഞ്ഞേ ഞങ്ങൾ സ്കൂളിൽ നിന്ന് പോരുമായിരുന്നുള്ളു.. ദൈവമേ.. ഇനി ആരെയും പിടികൂടാതെ രോഗം വേഗം മാറി പോകണേ എന്ന് നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം...

ശ്രേയ രാജ്
4 B ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം