ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/അങ്ങനെ ഒരു കൊറോണക്കാലത്ത്
'അങ്ങനെ ഒരു കൊറോണക്കാലത്ത് '
ഹൊ വല്ലാത്തൊരു അനുഭവമാണ് ഈ കൊറോണക്കാലം നമുക്ക് സമ്മാനിച്ചത്.സ്കൂളും നേരത്തേ അടച്ചു, മദ്രസയില്ല, ആഘോഷ പരിപാടികളൊന്നുമില്ല. പുറത്തിറങ്ങാൻ വയ്യ.ലോകം മുഴുവൻ പിടിച്ചുകുലുക്കിയ മഹാമാരിയാണല്ലോ കോ വിഡ്- 19. ഞങ്ങൾ നിരീക്ഷണത്തിൽ കഴിയാൻ കാരണം ഞങ്ങളുടെ കുടുംബത്തിൽ ഒരാൾക്ക് കോവിഡ് 19 എന്ന മഹാമാരി പിടിപെട്ടു. ഇപ്പോഴും ഞങ്ങളുടെ നിരീക്ഷണം കഴിഞ്ഞില്ല. ഈ സമയത്ത് ഞങ്ങൾക്ക് ചില അനുഭവമുണ്ട്. ഈ കൊറോണ കാലത്ത് എൻ്റെ ഉമ്മയെ ടെസ്റ്റിന് വേണ്ടി മഞ്ചേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.ആ ദിവസം ഉമ്മ അവിടെ കഴിഞ്ഞ അനുഭവം വളരെ വിഷമം തോന്നിപ്പിച്ചു. അവിടെ ഓരോ വാർഡിലും നിരീക്ഷണത്തിൽ കഴിയുന്ന കുറേ പേർ ഉമ്മ ഓരോ ടെസ്റ്റിന് പോകുമ്പോഴും ഇട്ട ഡ്രസിൻ്റെ ഫോട്ടോ കണ്ടപ്പോൾ തന്നെ അതിൻ്റെ ഭീകരത മനസിലാവും. അതിടുമ്പോൾ അനുഭവപ്പെടുന്ന ചൂട്ടും അസ്വസ്ഥതയും , ഇത് പറഞ്ഞപ്പോഴാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ ഏത് സമയത്തും ഇടുന്ന ആ വസ്ത്രത്തിൻ്റെ അവസ്ഥയും ദുരിതവും ഞാൻ മനസിലാക്കുന്നത്. ഏതായാലും ഞങ്ങളും നിരീക്ഷണത്തിൽ കഴിയുന്നു.പുറത്തിറങ്ങാറില്ല. ആരോടും കൂട്ടുകൂടാറില്ല. ആരും വരാറുമില്ല. അകത്തിരുന്നിട്ട് ദിവസം പോയി കിട്ടുന്നില്ല. എന്തായാലും എല്ലാവരും ശ്രദ്ധിക്കണം.കയ്യും മുഖവും എപ്പോഴും സോപ്പിട്ട് കഴുകണം. അകലം പാലിക്കണം. എല്ലാവരും ഒന്നിച്ചു നിന്നാൽ കോവിഡ് 19 എന്ന മഹാമാരിയെ നമുക്ക് തുരത്താം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം