ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/ചെറുത്തു നിൽകാം

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തു നിൽകാം

ഭയന്നീടില്ല നാം ചെറുത്തു നിന്നീടും
കൊറോണ എന്ന വിപത്തിനെ കഥ കഴിച്ചീടും
തകർന്നിട്ടില്ല നാം കൈകൾ ചേർത്തിടാം
നാട്ടിൽനിന്നുമീ വിപത്തിനെ കാത്തിടും വരെ
കൈകൾ നാം ഇടകിടക് സോപ്പുകൊണ്ട് കഴുകണം
തുമ്മിടും നേരവും ചുമച്ചിടും നേരവും
കൈകളാലോ തുണികളാലോ മറച്ചുവെച്ചു ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചുവച്ചീടില്ല നാം
ഭയന്നീടില്ല നാം ചെറുത്തു നിന്നീടും
കൊറോണ തൻ കഥ തീർന്നിടും വരെ

 

അമാൻ. ഇ. കെ
ജി എം എൽ പി എസ് ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത