ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

2019 ഡിസംബർ 31 ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് കൊറോണ ആദ്യം റിപ്പോർട്ട് ചെയ്തത്. ലോകാരോഗ്യസംഘടന ഇതിനെ കൊവിഡ് 19 എന്നു വിളിച്ചു.ആദ്യം ഒക്കെ ചൈനയിൽ മാത്രം ആയതുകൊണ്ട് ആരും വലിയതായിഭയപ്പെട്ടില്ല.പക്ഷേ, പിന്നീടാണ് പ്രതീക്ഷകളൊക്കെ തെറ്റിയത്.കൊറോണ എന്ന മഹാമാരി ഇന്ത്യയിലും എത്തി കഴിഞ്ഞു.ഇന്ത്യൻ ജനത വളരെ വിഷമത്തിലായി.ഈരോഗം പെട്ടെന്ന് വ്യാപിക്കുന്നതായതിനാൽ ഓരോ ആഴ്ചതോറും രോഗികളുടെ എണ്ണം കൂടികൊണ്ടിരുന്നു.ഇപ്പോഴും രോഗം മാറുന്നതിനനുസരിച്ച് ഓരോരുത്തർക്കും രോഗം കണ്ടെത്തുകയും ചെയ്തു.മാർച്ച് മാസം ആയതോടുകൂടി കേരളത്തിലേക്കും വ്യാപിച്ചു.മാർച്ച് മാസം പകുതി ആയതോടുകൂടി വിദ്യാഭ്യാസസ്ഥാപനങ്ങളും സർക്കാർ ഒാഫീസുകളും അടച്ചിട്ടു.പിന്നീട് അങ്ങോട്ട് ജനങ്ങൾ ജാഗ്രതയോടെ വീടുകളിൽ കഴിയുന്നു.ഈ കഴിഞ്ഞരണ്ട് വർഷങ്ങളിലുണ്ടായ വലിയ രണ്ട് വെള്ളപ്പൊക്കത്തെ കേരളം അതി ജീവിച്ചു.കൊറോണയേയും കേരളം അതിജീവിക്കുക തന്നെ ചെയ്യും .

ജൗഹറ എൻ
3 എ ജി. എം എൽ .പി എസ് വെട്ടം പള്ളിപ്പുറം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം