ജി.എം.എൽ.പി.എസ്.പള്ളിക്കുത്ത്/അക്ഷരവൃക്ഷം/അഹങ്കാരിയായ കാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
അഹങ്കാരിയായ കാക്ക

ഒരു കാട്ടിൽ അഹങ്കാരിയായ ഒരു കാക്കയുണ്ടായിരുന്നു. ചിന്നു എന്നായിരുന്നു അവളുടെ പേര്. കടലിനടുത്തായിരുന്നു ആ കാട്. കടൽക്കരയിൽ ഒരു വീടുണ്ടായിരുന്നു. ആ വീട്ടിൽ ഒരു അപ്പൂപ്പൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പൂപ്പന് പക്ഷികളെ ഒരു പാട് ഇഷ്ടമായിരുന്നു.

ഒരു ദിവസം അപ്പൂപ്പൻ അടുക്കളയിൽ ഭക്ഷണമുണ്ടാക്കുകയായിരുന്നു.ഭക്ഷണത്തിൻ്റെ മണം കേട്ട് ചിന്നുക്കാക്ക അവിടെയെത്തി.അപ്പൂപ്പന് ചിന്നുക്കാക്കയെ ഇഷ്ടമായി.അപ്പൂപ്പൻ അവൾക്ക് ഭക്ഷണം കൊടുത്തു. ദിവസവും ചിന്നുക്കാക്കയ്ക്ക് അവിടെ നിന്നും ഭക്ഷണം കിട്ടിത്തുടങ്ങി.

ഒരു ദിവസം അപ്പൂപ്പൻ്റെ വീടിൻ്റെ അടുക്കളയുടെ അടുത്ത് ചിന്നുക്കാക്ക വിശ്രമിക്കുകയായിരുന്നു. ഭക്ഷണത്തിൻ്റെ മണം കേട്ട് മൂന്നു കുരുവികൾ അങ്ങോട്ട് വന്നു. നിങ്ങൾക്കൊന്നും ഇവിടെ നിന്ന് ഭക്ഷണം തരില്ലാ എന്ന് ചിന്നുക്കാക്ക അവരോട് പറഞ്ഞു. ഇതു കേട്ട അപ്പൂപ്പൻ പറഞ്ഞു, അവർ വന്നോട്ടെ, ഞാൻ കുറേ ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ട് എന്ന്. അപ്പൂപ്പൻ കുരുവികളെ ക്ഷണിച്ചു. അവർ വന്ന് ഭക്ഷണം കഴിച്ചു. ചിന്നുക്കാക്കയ്ക്ക് അത് ഇഷ്ടമായില്ല.

കുറച്ചു നാളുകൾക്ക് ശേഷം മൂന്ന് വെള്ളക്കൊറ്റികൾ അവിടെ അടുത്തുള്ള ഒരു മരത്തിലേയ്ക്ക് വന്നു. അപ്പൂപ്പന് ആ കൊറ്റികളെ വളരെഇഷ്ടമായി. അപ്പൂപ്പൻ അവരുടെ സൗന്ദര്യത്തെ പുകഴ്ത്തി പറഞ്ഞു. ചിന്നുക്കാക്കയ്ക്ക് അതൊന്നുംഇഷ്ടപ്പെട്ടില്ല.അപ്പൂപ്പൻ അവർക്കുള്ള ഭക്ഷണം എടുക്കാനായി അകത്തേക്ക് പോയപ്പോൾ ചിന്നുക്കാക്ക കൊറ്റികളോട് പറഞ്ഞു , ഞാൻ പറക്കുന്ന അത്രയും ദൂരത്തേയ്ക്കൊന്നും നിങ്ങൾക്ക് പറക്കാൻ കഴിയില്ല, എന്ന്. ഇതു കേട്ട കൊറ്റികൾ പറഞ്ഞു, എന്നാൽ നമുക്കൊരു മത്സരംവെക്കാം .എന്നാൽ ശരി, നമുക്ക് കടലിൻ്റെ ഇക്കരയിൽ നിന്നും അക്കരയിലേക്ക് പറക്കാം എന്ന് ചിന്നുക്കാക്ക അഹങ്കാരത്തോടെ പറഞ്ഞു .

അങ്ങനെ അവർ മത്സരിച്ച് പറക്കാൻ തുടങ്ങി. കടലിൻ്റെ നടുക്കെത്തിയപ്പോൾ ചിന്നുക്കാക്ക ക്ഷീണിച്ച് അവശയായി താഴോട്ട് വീഴാൻ തുടങ്ങി. അത് കൊറ്റികളുടെ ശ്രദ്ധയിൽ പെട്ടു .അവർ വേഗം അങ്ങോട്ട് പറന്നുചെന്ന് അവളോട് പുറത്ത് കയറാൻ പറഞ്ഞു. ചിന്നുക്കാക്ക ഒരു കൊറ്റിയുടെ പുറത്ത് കയറി ഇരുന്നു.അവർ അവളെ അക്കരെ എത്തിച്ചു. ചിന്നുക്കാക്ക കൊറ്റികളോട് നന്ദി പറഞ്ഞു.

കൂട്ടുകാരേ, നമ്മൾ ഒരിക്കലും അഹങ്കരിക്കരുത്. നമുക്ക് ചുറ്റുമുള്ള എല്ലാ ജീവികളേയും സ്നേഹിക്കണം.


അൽഷ ഫാത്തിമ. കെ.വി.
3B ജി.എം.എൽ.പി.എസ്. പള്ളിക്കുത്ത്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ