ജി.എം.എൽ.പി.എസ്, ഒടേറ്റി/അക്ഷരവൃക്ഷം/എന്തേ കൊറോണ വന്നൂ?

Schoolwiki സംരംഭത്തിൽ നിന്ന്
എന്തേ കൊറോണ വന്നൂ?

എന്തേ നാട്ടിലിത്ര കൊറോണ വന്നൂ
വുഹാനിൽ നിന്നും എത്തിയതാണോ?
വിദേശി നാട്ടിൽ വന്നതിനാലോ?
ഡോക്ടർസാറെ ചൊല്ലൂ നമ്മൾ
അകലം പാലിക്കാഞ്ഞതിനാലോ?

ഡോക്ടർ അപ്പോൾ മറുപടിയോതി
രോഗം വന്ന് കറങ്ങി നടക്കുമ്പോൾ
ജനങ്ങളിൽ പടരുമെന്ന്,
രോഗം പടരുമെന്ന് .

പതിനാറായിരം ആളുകൾക്കിടയിൽ
പടർന്നു പിടിക്കുമെന്ന്
ജനങ്ങളോട് പലവട്ടമോതി
ലോക്‌ഡൗണായി കതകടച്ചിരുന്നു
രോഗത്തെ തടയാമെന്ന്.

എന്നാലും എന്നാലും ചിലരെല്ലാം
കറങ്ങി കറങ്ങി നടക്കുന്നുണ്ടേ
നാമൊന്നായ് ഒറ്റമനസ്സോടെ,
ഓടിക്കുമെന്ന് കൊറോണയെ
ഓടിക്കുമെന്ന്!!

അതുല്യ എ
4 A ജി.എം.എൽ.പി.എസ്, ഒടേറ്റി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത