ജി.എം.എച്ച്.എസ്. നടയറ/അക്ഷരവൃക്ഷം/ എന്റെ ലോക്ക് ഡൌൺ അനുഭവക്കുറിപ്പ്
എന്റെ ലോക്ക് ഡൌൺ അനുഭവക്കുറിപ്പ്
ഞാൻ അലി ഫാത്തിമ, മൂന്നാം ക്ലാസ് വിദ്യാത്ഥിനി. വർഷങ്ങളായി അവധിക്കാലമായ ഏപ്രിൽ -മെയ് മാസത്തിനു മുന്നേ ഈ വർഷംഅവധി എത്തി .അപ്പോൾ ഒരു മാസംകൂടി കൂട്ടുകാരോടൊപ്പം കളിയ്ക്കാൻ പറ്റുമല്ലോ എന്നോർത്ത് സന്തോഷിച്ചു .പിന്നീടാണ് മനസ്സിലായത് ഒരുപിടി കയ്പ്പേറിയ ദുരന്തവുമായിട്ടാണ് അവധിക്കാലം വന്നത്.കോവിഡ് എന്ന മഹാമാരിയാണ് ഇതിന്റെ പിന്നിലെന്ന് ഞാൻ മനസ്സിലാക്കി .ചൈനയിൽ പിറന്ന ഈ മഹാമാരി ഇങ്ങു കേരളത്തിലും എത്തും എന്ന് ഒരിക്കലും കരുതിയില്ല .ലോകമെമ്പാടും വ്യാപിച്ച കൊറോണ വൈറസ് നമ്മുടെ നാട്ടിലും എത്തി.വിദ്യാലയങ്ങളും ട്യൂഷൻ സെന്ററുകളും മദ്രസകളും ഒക്കെ അടച്ചു പൂട്ടി .ഈ സമയം ഞാൻ പുറത്തിറങ്ങാതെ ഉമ്മയെ സഹായിച്ചും അനിയന്റെ കൂടെ കളിച്ചും ചിത്രം വരച്ചും സമയം നീക്കി .ഈ മഹാമാരിയെ പിടിച്ചുനിർത്താൻ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിച്ചും പ്രാർത്ഥിച്ചും നമുക്ക് മുന്നോട്ട് പോകാം"ലോകാ സമസ്ത സുഖിനോ ഭവന്തു ."
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം