ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ മായാത്ത നോവായ്

മായാത്ത നോവായ്...


കൊവിഡ്-19 എന്ന കൊറോണ വൈറസ് പടർന്നുപിടിച്ച കാലം. വിദേശപഠനത്തിനായി പോയ വിദ്യാർത്ഥിനി അവധിക്കാലം ആസ്വദിക്കുന്നതിനായി തൻ്റെ വീട്ടിലേക്ക് തിരിച്ചു. അവൾ വീട്ടിലെത്തിയതും തൻ്റെ മാതാപിതാക്കളെ ആശ്ലേഷിച്ചു. പിന്നീട് സഹോദരങ്ങളുടെ കൂടെ ഷോപ്പിങ്ങിനും മറ്റും പോയി.കൊറോണ ലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും സർക്കാർ നിർദ്ദേശങ്ങളൊന്നും പാലിക്കാതെ അവൾ ഒരുപാട് ആൾക്കാരുമായി സമ്പർക്കം പുലർത്തി. കടുത്ത പനിയും ശ്വാസതടസ്സവും മൂലം അവൾ വൈദ്യസഹായം തേടി.പരിശോധന ക്കൊടുവിൽ അവൾക്ക് "കൊറോണ"സ്ഥിതീകരിച്ചു.പെൺകുട്ടിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ സർക്കാർ,ആരോഗ്യ പ്രവർത്തകർ എന്നിവർ ഒരുപാട് ബുദ്ധിമുട്ടി. സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നവരോടെല്ലാം പതിനാല് ദിവസത്തെ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. അവൾക്ക് പിന്നാലെ പിതാവിനും സഹോദരിക്കും രോഗം പിടിപെട്ടു.ഹൃദ്രോഗിയായിരുന്ന അവളുടെ പിതാവ് രോഗബാധയാൽ അവശനായി. താൻ മരണത്തിൻ്റെ വാതിൽക്കലെത്തിയെന്ന് മനസ്സിലാക്കിയ അയാൾ നിറഞ്ഞ കണ്ണുകളോടെ ഡോക്ടറോട് ചോദിച്ചു. ഡോക്ടർ, ഞാനിനി അധികനാൾ ജീവിച്ചിരിക്കില്ല,അല്ലേ? ഇത് കേട്ടുകൊണ്ടു നിന്ന ഡോക്ടർക്കും നേഴ്സുമാർക്കും സങ്കടം സഹിക്കാനായില്ല. അവർ ആശ്വാസവചനങ്ങളുമായി അയാളെ സാന്ത്വനിപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചു. എന്നാലധികം വൈകാതെ താൻ മരണത്തിൻ്റെ പിടിയിലാകുമെന്ന് അറിയാവുന്ന അയാൾക്ക് ആ ആശ്വാസ വാക്കുകൾ കൊണ്ടൊന്നും സമാധാനിക്കാനായില്ല

പെൺകുട്ടിക്ക് രോഗം ഭേദമായി.ആ സമയത്ത് അവളുടെ പിതാവിന് രോഗം മൂർച്ഛിച്ചു.അധികം വൈകാതെ തന്നെ അയാൾ മരണത്തിന് കീഴടങ്ങി. പെൺകുട്ടിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. താൻ വളരെയധികം സ്നേഹിച്ചിരുന്ന തൻ്റെ പിതാവിനെ നഷ്ടപ്പെട്ടതോർത്ത് അവൾ വളരെയധികം ദുഃഖിതയായി.ഡോക്ട-ർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.താൻ കാരണമാണല്ലോ തൻ്റെ പിതാവിന് ഈ ഗതി വന്നതെന്നോർത്ത് അവളുടെ സങ്കടം ഇരട്ടിച്ചു. പിന്നീട് അവൾ ചിന്തിച്ചു.താൻ വിദേശത്തുനിന്ന് എത്തിയ സമയത്തു തന്നെ സർക്കാരിൻ്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശം അനുസരിക്കേണ്ടതായിരുന്നു. താൻ ഒരറ്റൊരാൾ കാരണമാണല്ലോ ഇത്രയും ആളുകൾ രോഗബാധിതരായത്.പിന്നീട് അവളുടെ സഹോദരിക്കും രോഗം ഭേദമായെങ്കിലും പിതാവിൻ്റെ മരണം ഒരു തീരാനോവായി അവരുടെയുള്ളിൽ നിറഞ്ഞുനിന്നു.


ഇതൊരു സാങ്കല്പിക കഥ മാത്രമാണെങ്കിലും എനിക്ക് ഈ കഥ ലോകത്തിന് നൽകാനുള്ള ഒരു സന്ദേശമാണ്. "ചിന്തിക്കൂ, നമ്മുക്ക് നമ്മുടെ പ്രിയപ്പെട്ടവർ നഷ്ടപ്പെടാതിരിക്കാൻ അവരിൽ നിന്ന് അകന്ന് ജീവിക്കാം. ഈ കൊറോണ വൈറസിൻ്റെ അന്ത്യം വരെയും.

  • STAY HOME * STAY SAFE


GOPIKA RAJESH P R
10 A ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ