ജിയുപിഎസ് പുതുക്കൈ/അക്ഷരവൃക്ഷം/ തിരുത്തിയ തെറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരുത്തിയ തെറ്റ്

സ്കൂൾ വിട്ട് തിരികെ വരുമ്പോൾ കമൽ ഓരോ കാര്യങ്ങൾ ആലോചിച്ചു കൊണ്ടിരുന്നു .റോഡരികിലെ അല്പം കാടുപിടിച്ച പറമ്പിൽ പീലി വിടർത്തി നിൽക്കുന്ന മയിലൊന്നും അവൻ്റെ ശ്രദ്ധയിൽ ആകർഷിച്ചതേയില്ല .പീടികത്തിണ്ണയിൽ നിന്നും കുമാരേട്ടൻ്റെ സംസാരം കേട്ടു ." ഇപ്പോൾ എത്രയാ മൈലുകൾ ! അല്ലെങ്കിൽ ഒരു മയിലിനെ കാണണമെങ്കിൽ വല്ല പക്ഷിസങ്കേതത്തിലോ പറശ്ശിനിക്കടവ് സ്‌നേക്ക് പാർക്കിലോ ഒക്കെ പോണം ."കാലം പോയ പോക്കേ ..... ഈശ്വരാ ! സ്കൂൾ ബാഗ് മുറിയിലെ കസേരയിലേക്കെറിഞ്ഞ് കമൽ അടുക്കളയിൽ പോയിരുന്നു .അമ്മേ, ചായ ."ഇപ്പോൾ തരാം ". അമ്മ പറഞ്ഞു . ഇന്നെന്താ ചെസ്സ് കളിയില്ലേ?" അമ്മ ചോദിച്ചു .ചായ കുടിച്ച ഉടൻ അവൻ ചെസ്സ് കളിക്കാൻ പോയി .ചെസ്സ് കളിയിൽ മിടുക്കനാണ് കമൽ .എപ്പോഴും കൂട്ടുകാരെ പറ്റിച്ചാണ് കളിക്കുക എന്ന് മാത്രം .കമലിനോട് കളിച്ചാൽ തോൽക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് അവൻ്റെ കൂടെ ആരും കളിക്കാതായി .എന്നാൽ പാവം അഖിൽ മാത്രം അവൻ്റെ കൂടെ കളിക്കുവാൻ തയ്യാറായിരുന്നു .പക്ഷെ നല്ല കളിക്കാരനായിട്ടും എപ്പോഴുംതോറ്റു കൊണ്ടിരുന്നു .അങ്ങിനെയിരിക്കെയാണ് .തൊട്ടടുത്ത സ്കൂളിൽ ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത് .അതിലെ ആദ്യ മത്സരം കമലിൻ്റേതാണ് .എങ്ങനെ കള്ളക്കളി കളിക്കാമെന്നായി അവൻ്റെ ചിന്ത .പക്ഷെ കളി നിയന്ത്രിക്കുന്നവരുടെ കണ്ണ് വെട്ടിച്ച് എങ്ങനെ അത് ചെയ്യും! അവൻ പിറുപിറുത്തു .കളി തുടങ്ങി .സത്യ സന്ധനായി കളിക്കാൻ പറ്റാത്ത അവനെ മത്സരത്തിൽ നിന്നും പുറത്താക്കി.അസാനം ഫലപ്രഖ്യാപനം വന്നു ." ഇന്ന് ഇവിടെ നടന്ന ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അഖിൽ വിജയിച്ചിരിക്കുന്നു .സംസ്ഥാന സ്പോർട്സ് മന്ത്രി അഖിലിന് സ്വർണ്ണ മെഡൽ നൽകുന്നതാണ് ." "ങ്ങേ ...... അഖിൽ! .അവൻ എപ്പോഴും എൻ്റെ കൂടെ കളിച്ച് തോൽക്കുന്നവനല്ലേ ? പിന്നെങ്ങിനെ അവന് കിട്ടി ?ശരിയാണ് .ഞാൻ അഖിലിൻ്റെ കൂടെ പല തവണ കളിച്ചു .ഓരോ തവണകളിക്കുമ്പോഴും ഞാൻ അവനെ പറ്റിച്ച് ജയിക്കുകയായിരുന്നു .അതാണ് അബദ്ധമായത് .ഇനി അങ്ങനെ വേണ്ട .ഞാൻ എൻ്റെ തെറ്റ് തിരുത്തി മുന്നേറും ". ഇനി ഒരിക്കലും കള്ളക്കളി കളിക്കില്ലന്ന് അവൻ തീരുമാനമെടുത്തു. വിജയിച്ച അഖിലിനോടൊപ്പം സന്തോഷത്തിൽ പങ്കു ചേർന്നു കൊണ്ട് അവൻ ബസ് കയറി വീട്ടിലേക്ക് മടങ്ങി .അപ്പോഴും അവൻ്റെ മുഖത്ത് ഒരു ദീനഭാവം നിഴലിക്കുന്നുണ്ടായിരുന്നു .


അഭിനന്ദ് .കെ
2 A ജിയുപിഎസ് പുതുക്കൈ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ