ജിഎൽപിഎസ് പേരോൽ/അക്ഷരവൃക്ഷം/ ജനങ്ങളും മഹാമാരിയും

Schoolwiki സംരംഭത്തിൽ നിന്ന്
ജനങ്ങളും മഹാമാരിയും
 


ഹോ നീ വന്നു ആ മഞ്ഞുമാസത്തിൽ
വടക്കുനിന്ന് ആദ്യം മന്ദമാരുതനായും
പിന്നെ ഉദയവും അസ്തമയവുമറിയാതെ
ചുറ്റിവിറപ്പിച്ച് എൻകിടാങ്ങളെ
പിന്നെ ശക്തിയേറി കാറ്റായി...
വടക്കെന്നോ പടിഞ്ഞാറെന്നോ
കിഴക്കെന്നോ തെക്കെന്നോ നോക്കാതെ..
നീ..,ഞാനെന്ന പ്രകൃതിയെ കീറി
വേദനിപ്പിച്ചു തുടങ്ങിയ തോന്ന്യാസം..
ഒരു നാൾ മൂർച്ചയേറിയ മാരിവാളുമായി
ഞാൻ വരുമെന്ന് കരുതിയില്ലേ, എങ്കിൽ...
ആദ്യം ഒന്നുമറിയാതെ കിടാങ്ങളെയും
പിന്നെ പ്രായാധിക്യമുള്ളോരെയും...
നോക്കിയേ,നീ കണ്ടോ ഇടയിൽ നിൽക്കുന്ന
നിന്നെയും എടുത്ത് ശൗര്യം തീരും വരെ
കൊടുങ്കാറ്റായി മാറും ഞാൻ......
പാമരനെന്നോ പണ്ഡിതനെന്നോ നോക്കാതെ
നിൻ വായും മൂക്കും മറച്ച് ആരെയും മനസ്സിലാകാതെ
പുറം ലോകം കാണാതെയും
എത്രനാൾ കഴിഞ്ഞീടും.


ANAYKA M V
4 A ജിഎൽപിഎസ് പേരോൽ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത