ജിഎൽപിഎസ് പരത്തിക്കാമുറി/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
ലേഖനം


ലോകം ഇന്ന് ഭയചകിതമാണ്. ഒരു വസ്തുവിനെ അഞ്ച് ലക്ഷം ഇരട്ടി വലുതാക്കി കാണിക്കുന്ന ഇലക്ട്രോണിക് മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന ഒരു വൈറസിൻറെ സാന്നിധ്യ ഭീതിയിലാണ് ലോകം. നോവൽ കൊറോണ വൈറസ് എന്ന് ശാസ്ത്രലോകം ഇതിന് പേരിട്ടിരിക്കുന്നു. മൈക്രോബ് എന്ന് ഇംഗ്ലീഷിൽ പറയുന്ന സൂക്ഷ്മജീവി വിഭാഗത്തിലെ ഈ വൈറസിനെ തുരത്താൻ വൻ ശക്തികളുടെ ആയുധപ്പുരയിലെ യുദ്ധോപകരണങ്ങൾക്ക് കഴിയുന്നില്ല. കണ്ടെത്തിയ ഔഷധ കൂട്ടുകൾക്കും അവ ഒതുങ്ങുന്നില്ല. ഒരു ഗ്രാം മണ്ണിൽ 800 കോടിയോളം മൈക്രോബുകൾ ഉണ്ട് എന്ന് കണക്കാക്കിയിരിക്കുന്നു. ഈ സൂക്ഷ്മജീവികൾ എല്ലാം ശത്രുക്കളല്ല മിത്രങ്ങളാണ് താനും. ബാക്ടീരിയകളും വൈറസുകളും ഇല്ലെങ്കിൽ മനുഷ്യർക്ക് ഭൂമിയിൽ ജീവിക്കാൻ കഴിയില്ല. ശത്രു മൈക്രോബുകളിൽ ചിലത് പുറത്തു ചാടുകയോ, പുറത്തു കടത്തിവിടുകയോ ചെയ്തതിന്റെ പരിണതിയാണ് കൊറോണ വൈറസ് പരത്തുന്ന രോഗങ്ങളും മരണങ്ങളും.

മുബഷിർ. പി. പി
4എ ജി. എൽ. പി. എസ്. പരത്തിക്കാമുറി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം