ചൈനക്കാരുടെ സംഭാവനയായ്
കൊറോണയെന്നൊരു വൈറസ് വന്നു.
വുഹാനിൽ നിന്നും വന്നൊരു വൈറസ്
ലോകം മുഴുവൻ പാറി നടന്നു.
ആളെക്കൊല്ലും വൈറസിന്ന്
നല്ലൊരു പേരും പതിച്ചു കിട്ടി.
അതാണ് നാമം കോവിഡ് 19.
രാജ്യം മുഴുവൻ നിശ്ചലമാക്കി
കോവിഡ് 19 ഉറഞ്ഞുതുള്ളി.
വിഷുവും പൂരവും ഈസ്റ്ററുമെല്ലാം
കടന്നുപോയി ഇക്കാലത്ത്.
ഉറഞ്ഞു തുള്ളിയ കോവിഡ് 19
അയ്യടചൊല്ലി പകച്ചുനിന്നു.
കേരളമെന്നൊരു ചെറിയൊരു നാട്
കുലുങ്ങിയില്ല കോവിഡ് വന്ന്.
കയ്യും മുഖവും കഴുകിക്കൊണ്ട്
ജാഗ്രതയോടെ പിടിച്ചുനിന്നു.
നിപ്പാ വന്നു പ്രളയം വന്നു
കുലുങ്ങിയില്ല കേരളനാട്.
വ്യക്തിശുചിത്വം പരിസരശുചിത്വം
മുതൽ കൂട്ടാക്കിയ കേരളമണ്ണിന്,
എന്നും ചൊല്ലാം ഒറ്റക്കെട്ടായ്
We are safe... we are safe....