ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടുകാർ

ചിന്നു....മിന്നൂ .... എവിടെയാ നിങ്ങൾ? ഒന്നു വായോ. എൻ്റടുത്ത് വേഗം വാ.ദേ വന്നില്ലേൽ ഞാൻ പിണങ്ങും.ഇവർ രണ്ടു പേരും എവിടെപ്പോയി? കാണുന്നില്ലല്ലോ.ഹാ.. ഹാ.. വരുന്നുണ്ട്. നിങ്ങൾക്കറിയാമോ ചിന്നുവും മിന്നുവും ആരാണെന്ന്? എൻ്റെ കൂട്ടുകാരികൾ .അവർ എൻ്റെ വീട്ടിലെ രണ്ടു പൂച്ചക്കുട്ടികളാണ്. അവർ മാത്രമാഇപ്പോ എൻ്റെ കൂട്ട് .വേറെ ആരുമില്ല. സ്കൂൾ അടച്ചാൽ എന്നും അമ്മവീട്ടിൽ പോകും. കൂടുകാരുമായി കളിക്കും. ഹൊ. എന്തൊരു രസമായിരുന്നു.ഇപ്പോ ഒന്നിനും പറ്റുന്നില്ല. ആകെ ആശ്വാസം ചിന്നുവും മിന്നുവും ആണ്.അമ്മ പുറത്തിറങ്ങാനേ സമ്മതിക്കുന്നില്ല വഴക്ക് പറയുന്നു. എന്തോ ഒരു അസുഖം വന്നിട്ടുണ്ട് പോലും.കൊറോണ എന്നൊക്കെ ആണ് പറയുന്നത് പോലും. മുമ്പൊക്കെ അമ്മ കാണാതെ കൈ കഴുകാതെ ആഹാരം കഴിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോ .അതൊന്നും ചെയ്യാറില്ല. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കകഴുകും അമ്മ പുറത്തേക്കിറങ്ങാറേ ഇല്ല. അച്ഛൻ വല്ലപ്പോഴും മുഖത്ത് തുണിയൊക്കെ കെട്ടിസഞ്ചിയുമായി സാധനങ്ങൾ വാങ്ങിക്കാൻ പോകും. എല്ലാവരും ഭയപ്പാടോടെ കഴിയുന്നു.


Anurag.P. V
3 C ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ