ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കോഴിയമ്മയും കുഞ്ഞുങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
കോഴിയമ്മയും കുഞ്ഞുങ്ങളും


ഒരിടത്തൊരിടത്ത് ഒരു കോഴിയമ്മയും മൂന്ന് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. അവർ എന്നും തീറ്റ തേടി നടക്കാറുണ്ടായിരുന്നു. ഒരു ദിവസം അവർ തീറ്റ തേടി നടന്ന് ഒരു മരച്ചുവട്ടിൽ എത്തി. ശബ്ദം കേട്ട് മുകളിലേക്ക് നോക്കിയപ്പോൾ അതാ ഒരു പരുന്ത് . പേടിച്ചു പോയ കോഴിയമ്മ പെട്ടെന്ന് കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിച്ചു. അതുകണ്ട പരുന്ത് പറന്നു പോയി. കോഴിയമ്മ വീണ്ടും കുഞ്ഞുങ്ങളെയും കൊണ്ട് തീറ്റ തേടാൻ പോയി.

ശ്രിയ ശ്രീകാന്ത്
1 B ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ