ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ മരംകൊത്തിയുടെ വിഡ്ഡിത്തം
മരംകൊത്തിയുടെ വിഡ്ഡിത്തം
ഒരു ദിവസം ഉപ്പും കയറ്റി കൊറ്റിയും കൊതുകും മരംകൊത്തിയും തോണി തുഴഞ്ഞു പോവുകയായിരുന്നു. പെട്ടന്നാണ് മഴ പെയ്തത്. ഉപ്പ് മുഴുവൻ അലിഞ്ഞു പോവുകയും തോണിയിൽ വെള്ളം കയറുകയും ചെയ്തു. തോണിയിൽ നിറയെ വെള്ളം കെട്ടിനിന്നു. അപ്പോൾ മരംകൊത്തിക്കു ഒരുപായം തോന്നി തോണിയിൽ വെള്ളം പോവാനായി ദ്വാരം ഉണ്ടാക്കി. അപ്പോൾ പുഴയിൽ ഉള്ള വെള്ളവും കൂടി തോണിയിൽ നിറഞ്ഞു. കൊറ്റിയും കൊതുകും മരംകൊത്തയും പറന്നു പോയി. ഉറുമ്പ് തോണിയിൽ തന്നെ ഉണ്ടായിരുന്നു.ഉറുമ്പ് ഉണ്ടായിരുന്നത് അവർ മറന്നു പോയിരുന്നു. വേഗം തന്നെ കൊറ്റി ഒരു ഇല പറിച്ചു പുഴയിൽ ഇട്ടു കൊടുത്തു. ഉറുമ്പ് അതിൽ കയറി കരയിൽ എത്തി. മരംകൊത്തി ഉറുമ്പിനോട് ക്ഷമ ചോദിച്ചു.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ