ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ കള്ളനെ പിടിച്ചേ

Schoolwiki സംരംഭത്തിൽ നിന്ന്
കള്ളനെ പിടിച്ചേ

കുരങ്ങൻ പറഞ്ഞു "നമുക്ക് ഈ വാഴ എടുത്തു കൊണ്ടുപോയാലോ?" ആമ സമ്മതിച്ചു. അവർ ആ വാഴ എടുത്ത് കുരങ്ങന്റെ വീട്ടിൽ കൊണ്ടുപോയി. കുരങ്ങൻ വാഴ നാട്ടു ആമ അതിനു വെള്ളം ഒഴിച് വളം ഇട്ടു. അവർ ദിവസവും അതിനെ പരിപാലിച്ചു. അങ്ങനെ വാഴ വലുതായി അതിൽ കായി പിടിച്ചു. കുരങ്ങന്ഉം ആമയും കായ പഴുക്കാൻ കാത്തിരുന്നു. ഒരു ദിവസം അവർ വാഴയെ നോക്കാൻ പോയപ്പോൾ അതിൽ കുല കണ്ടില്ല. അവർക്ക് അത് വിഷമമായി. അപ്പോഴാണ് അവർ അത് കണ്ടത്. വഴി നിറയെപ്പഴ തൊലി. അവർ ആ തൊലിയെ പിന്തുടരുന്ന പോയി. അങ്ങനെ അവർ ആ കള്ളനെ പിടിച്ചു. അപ്പോഴേക്ക് കുരങ്ങന്റെ ശത്രുആയ ആന ആണ് കള്ളൻ. അവർ ആ ആനയ്ക്കിട്ട പണി കൊടുക്കാൻ തീരുമാനിച്ചു. അവർ ഒരു വലിയ കുഴികുഴിച് അതിനു മുകളിൽ ചുള്ളികമ്പും കരിയിലയും വച്ചു കുഴി മൂടി.അതിനു മുകളിൽ കുറച്ചു വാഴപ്പഴങ്ങളും വച്ചു. എന്നിട്ട് ആനയുടെ വീടുമുതൽ ആ കുഴിവരെ വാഴപ്പഴങ്ങൾ വരിവരിയായി വച്ചു. ശേഷമവർ കുറ്റികാട്ടിൽ ഒലിച്ചുനിന്നു അപ്പോഴേകും ആന പതുങ്ങി പതുങ്ങി വാഴപ്പഴത്തിനു പിന്നാലെ വന്ന് കുഴികരികലെത്തി. എന്നിട്ട് അവൻ പറഞ്ഞു ഈ വാഴപ്പഴം മുഴുവൻ എനിക്കുള്ളതാണ്. അവൻ ആർത്തിയോടെ കുഴിയുട അടുത്തേക് പോയി. ബ്ധീം... ആന കുഴിയിൽ കാലെടുത്തുവച്ചതും വീണതും ഒന്നിച്ചായിരുന്നു. വീണ ശബ്ദം കേട്ട് കുരങ്ങനും ആമയും അവിടേക്കെത്തി. അവർ ചിരിച്ചുകൊണ്ട് പറഞ്ഞു. നീ ഞങ്ങളുടെ വാഴപ്പഴം മോഷ്ടിച്ചിതിനുള്ള ശിക്ഷയാണ് ഇത്. എന്നിട്ട് ആന പറഞ്ഞു എന്നോട് ക്ഷമിക്കു കൂട്ടുകാരെ. എന്നെ ഈ കുഴിയിൽ നിന്ന് രക്ഷിച്ചാലും. അങ്ങനെ അവർ ആനയെ രക്ഷിച്ചു. പിന്നീട് ആന പറഞ്ഞു ഞാൻ ഇനി ഒരിക്കലും ആരുടെയും ഒന്നും മോഷ്ടിക്കില്ല

ഗുണപാഠം : അന്യന്റെ മുതൽ ആഗ്രഹിക്കരുത്


അനുഗ്രഹ്. ബി
3 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ