ജിഎച്ച്എസ്എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |


ചിറ്റൂർ ഉപജില്ല കലോത്സവത്തിൽ ഓവറോൾ കിരീടം സ്വന്തമാക്കിചിറ്റൂർ ഉപജില്ല കലോത്സവത്തിൽ ഓവറോൾ കിരീടം സ്വന്തമാക്കി








സ്കൂൾ കലോത്സവം 'സർഗം ' ഉദ്ഘാടനം ചെയ്തു.
ജി.എച്ച്.എസ്.എസ്. ചിറ്റൂരിലെ സ്കൂൾ കലോത്സവം "സർഗം' പ്രശസ്ത എഴുത്തുകാരനും നാടക രചയിതാവുമായ ശ്രീ. കാളിദാസ് പുതുമന ഉദ്ഘാടനം ചെയ്തു. ചിറ്റൂർ തത്തമംഗലം വൈസ് ചെയർമാൻ ശ്രീ എം ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി. ബിന്ദു എസ്,പി.ടി.എ. പ്രസിഡന്റ് ശ്രീ.കെ.ജയകൃഷ്ണൻ , വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ശ്രീമതി. ഹബീബ പി.എസ്, പ്രധാനാധ്യാപിക ശ്രീമതി ശാരദാദേവി എം എന്നിവർ സംസാരിച്ചു. 4 സ്റ്റേജുകളിലായി അനേകം വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു."സമൃദ്ധി" ഓണസദ്യ നടത്തി
പൊന്നിൻ ചിങ്ങത്തെ വരവേറ്റുകൊണ്ട് ജി.എച്ച് എസ്.എസ് ചിറ്റൂർ കുട്ടികൾക്കായി ഓണസദ്യ ഒരുക്കി.
ആഗസ്റ്റ് 14-ാം തിയ്യതി നടത്തിയ ഓണസദ്യയിൽ 5മുതൽ 10 വരെയുള്ള എല്ലാ കുട്ടികളും പങ്കെടുത്തു.പപ്പടം,എണ്ണ ,തേങ്ങ കുട്ടികൾ കൊണ്ടുവന്നും പച്ചക്കറികൾ, കായ വറുത്തത് ,ശർക്കര വരട്ടി,പഴം പച്ചടി എന്നിവ ഓരോരുത്തർ സ്പോൺസർ ചെയ്തുമാണ് ഓണസദ്യ സമൃദ്ധിയായത്.അടുക്കള എല്ലാവരുടേതുമാണ് എന്നോർമപ്പെടുത്തികൊണ്ട് അധ്യാപകരും കുട്ടികളും ഒരുമിച്ച് പാചകത്തിനുള്ള ഒരുക്കങ്ങൾ ചെയ്തത് ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും നിറവായിരുന്നു. ചിറ്റൂർ തത്തമംഗലം വൈസ് ചെയർമാൻ ശിവകുമാർ സാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ, വി എച്ച് എസ് പ്രിൻസിപ്പാൾ ഹബീബ ടീച്ചർ എന്നിവർ പങ്കെടുത്തു. 6 ബി യിലെ ശാന്തനു മഹാബലിയുടെ വേഷമണിഞ്ഞ് സദ്യ നടക്കുന്ന ഭാഗത്ത് എത്തിയത് കുട്ടികളിൽ സന്തോഷവും കൗതുകവും ഉണ്ടായി.സ്കൂൾ നൂൺ മീൽ ചാർജുള്ള സുനിത ടീച്ചർ, സിനി ടീച്ചർ എന്നിവർ വ്യക്തമായ ആസൂത്രണത്തോടുകൂടി ഓണ സദ്യയ്ക്ക് നേതൃത്വം നൽകി. ഒരുപാട് വർഷങ്ങളായി സ്കൂളിലെ പാചകപ്പുരയിൽ വൃത്തിയായും രുചികരമായും പോഷക സമൃദ്ധമായും ഉച്ചഭക്ഷണം പാചകം ചെയ്യുന്ന പുഷ്പചേച്ചിയുടേയും രാധാകൃഷ്ണേട്ടൻ്റേയും സഹായികളായി ഓണ സദ്യ തയ്യാറാക്കുവാനും വിതരണം ചെയ്യുവാനും അധ്യാപകരും വിവിധ യൂണിറ്റുകളിലെ വിദ്യാർഥികളും വിവിധ കോളേജുകളിൽ നിന്നും എത്തിയിട്ടുള്ള അധ്യാപക വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് നിന്നപ്പോൾ ഓണസദ്യ "സമൃദ്ധി " വൻ വിജയമായി മാറി.


ദേശീയ വായനാദിനവും, സ്‍കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സമുചിതമായി ആഘോഷിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ വൈശാഖൻ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ജയകൃഷ്‍ണൻ കെ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതവും, പ്രധാന അധ്യാപിക ശ്രീമതി ശാരദാദേവി ടീച്ചർ നന്ദിയും രേഖപ്പെടുത്തി.10ഇ ക്ലാസിലെ പ്രണീത് അശ്വമേധം എന്ന കവിത ആലപിച്ചു. 10 സി ക്ലാസിലെ അധിഷ്ട ആസ്വാദനകുറിപ്പ് അവതരിപ്പിച്ചു. പുസ്‍തക പ്രദർശനവും, വിവിധ മത്സരങ്ങളും നടത്തി.

ലോക പരിസ്ഥിതി ദിനം ജൂൺ 5 ന് പ്രധാന അധ്യാപിക ശ്രീമതി ശാരദാദേവി എം വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ശേഷം കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു. പ്രത്യേക അസംബ്ലി നടത്തുകയും, പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം ശ്രദ്ധേയമായി. പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കാൻ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തയ്യാറാക്കി . പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചിത്രരചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തുകയും , വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.



ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു
ജി എച്ച് എസ് എസ് ചിറ്റൂരിൽ 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന
ഏക ദിന ക്യാമ്പ് നടത്തി.
പി ടി എ പ്രസിഡന്റ്
കെ. ജയകൃഷ്‍ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക

എം. ശാരദാദേവി ആശംസകൾ അറിയിച്ചു. പാലക്കാട് കൈറ്റിലെ മാസ്‍റ്റർ ട്രൈയിനർമാരായ പ്രസാദ്.ആർ, ആഷ. ടി. യു എന്നിവർ ക്ലാസുകൾ നയിച്ചു. സോഫ്‍റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുത്ത 80 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. സ്‍കൂൾ കൈറ്റ് മെന്റർമാരായ പ്രമീള, ലക്ഷ്‍മി, സിന്ദു, റീബാദാസ് എന്നീ അധ്യാപകർ ക്യാമ്പിനു നേതൃത്വം വഹിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ വിദ്യാർത്ഥികൾ വിദഗ്ദ്ധ പരിശീലനം നേടി.