സംവാദം:ജിഎച്ച്എസ്എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സമൃദ്ധി" ഓണസദ്യ നടത്തി

പൊന്നിൻ ചിങ്ങത്തെ വരവേറ്റുകൊണ്ട് ജി.എച്ച് എസ്.എസ് ചിറ്റൂർ കുട്ടികൾക്കായി ഓണസദ്യ ഒരുക്കി. ആഗസ്റ്റ് 14-ാം തിയ്യതി നടത്തിയ ഓണസദ്യയിൽ 5മുതൽ 10 വരെയുള്ള എല്ലാ കുട്ടികളും പങ്കെടുത്തു.പപ്പടം,എണ്ണ ,തേങ്ങ കുട്ടികൾ കൊണ്ടുവന്നും പച്ചക്കറികൾ, കായ വറുത്തത് ,ശർക്കര വരട്ടി,പഴം പച്ചടി എന്നിവ ഓരോരുത്തർ സ്പോൺസർ ചെയ്തുമാണ് ഓണസദ്യ സമൃദ്ധിയായത്.അടുക്കള എല്ലാവരുടേതുമാണ് എന്നോർമപ്പെടുത്തികൊണ്ട് അധ്യാപകരും കുട്ടികളും ഒരുമിച്ച് പാചകത്തിനുള്ള ഒരുക്കങ്ങൾ ചെയ്തത് ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും നിറവായിരുന്നു. ചിറ്റൂർ തത്തമംഗലം വൈസ് ചെയർമാൻ ശിവകുമാർ സാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ, വി എച്ച് എസ് പ്രിൻസിപ്പാൾ ഹബീബ ടീച്ചർ എന്നിവർ പങ്കെടുത്തു. 6 ബി യിലെ ശാന്തനു മഹാബലിയുടെ വേഷമണിഞ്ഞ് സദ്യ നടക്കുന്ന ഭാഗത്ത് എത്തിയത് കുട്ടികളിൽ സന്തോഷവും കൗതുകവും ഉണ്ടായി.സ്കൂൾ നൂൺ മീൽ ചാർജുള്ള സുനിത ടീച്ചർ, സിനി ടീച്ചർ എന്നിവർ വ്യക്തമായ ആസൂത്രണത്തോടുകൂടി ഓണ സദ്യയ്ക്ക് നേതൃത്വം നൽകി. ഒരുപാട് വർഷങ്ങളായി സ്കൂളിലെ പാചകപ്പുരയിൽ വൃത്തിയായും രുചികരമായും പോഷക സമൃദ്ധമായും ഉച്ചഭക്ഷണം പാചകം ചെയ്യുന്ന പുഷ്പചേച്ചിയുടേയും രാധാകൃഷ്ണേട്ടൻ്റേയും സഹായികളായി ഓണ സദ്യ തയ്യാറാക്കുവാനും വിതരണം ചെയ്യുവാനും അധ്യാപകരും വിവിധ യൂണിറ്റുകളിലെ വിദ്യാർഥികളും വിവിധ കോളേജുകളിൽ നിന്നും എത്തിയിട്ടുള്ള അധ്യാപക വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് നിന്നപ്പോൾ ഓണസദ്യ "സമൃദ്ധി " വൻ വിജയമായി മാറി. Sunita (സംവാദം) 15:23, 19 സെപ്റ്റംബർ 2025 (IST)Reply[മറുപടി]